Friday 30 April 2021 01:01 PM IST : By Vanitha Pachakam

കോൺഫ്ളോറും മുട്ടയും കൊണ്ടു തയാറാക്കാം ചീസ് കേക്ക്!

cake

ചീസ് കേക്ക്

1. കോൺഫ്ളോർ – രണ്ടു വലിയ സ്പൂൺ

2. നാരങ്ങാനീര് – കാൽ കപ്പ്

3. മുട്ടമഞ്ഞ – നാലു മുട്ടയുടേത്

4. കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ

5. മാറി ബിസ്ക്കറ്റ് – ഒരു പായ്ക്കറ്റ്

6. വെണ്ണ – 50 ഗ്രാം

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ കോൺഫ്ളോറിൽ നാരങ്ങാനീരു ചേർക്കുക.

∙ ഇതിൽ മുട്ടമഞ്ഞ ചേർത്തു നന്നായി യോജിപ്പിക്കുക.

∙ ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർത്തു നന്നായി അടിക്കുക.

∙ ഇനി വെണ്ണ ചൂടാക്കി, ബിസ്ക്കറ്റ് പൊടിച്ചതു ചേർത്തിളക്കുക.

∙ മയം പുരട്ടിയ പൈറക്സ് ഡിഷിൽ ബിസ്ക്കറ്റ് മിശ്രിതം ഇട്ടു നന്നായി അമർത്തുക.

∙ ഇതിനു മുകളിലേക്ക് കണ്ടൻസ്ഡ് മിൽക്ക് മിശ്രിതം ഒഴിക്കുക.

∙ ഇത് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 40 മിനിറ്റ് ബേക്ക് ചെയ്യുക.

∙ ക്രീമിനും സ്റ്റ്യൂ ചെയ്ത പഴങ്ങൾക്കും ഒപ്പം വിളമ്പാം.

Tags:
  • Easy Recipes
  • Desserts
  • Pachakam