മുട്ട റോസ്റ്റ്
1.മുട്ട – നാല്
2.വറ്റൽമുളക് – അഞ്ച്, കുതിർത്തത്
വെളുത്തുള്ളി – എട്ട് അല്ലി
വാളൻപുളി – ഒരു ചെറിയ കഷണം
ജീരകം – അര ചെറിയ സ്പൂൺ
3.എണ്ണ – രണ്ടു വലിയ സ്പൂൺ
4.സവാള – ഒന്ന്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
5.ഉപ്പ് – പാകത്തിന്
6.മല്ലിയില, അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙മുട്ട പുഴുങ്ങി തൊലി പൊളിച്ചു വരഞ്ഞു വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ മിക്സിയിലാക്കി മയത്തിൽ അരയ്ക്കണം.
∙പാനിൽ എണ്ണ ചൂടാക്കി സവാളയും കറിവേപ്പിലയും വഴറ്റുക.
∙സവാള വഴന്നു വരുമ്പോൾ അരച്ചു വച്ച മസാല ചേർത്തു വഴറ്റണം.
∙പച്ചമണം മാറുമ്പോൾ ഉപ്പു പാകത്തിനാക്കി മുറിച്ചു വച്ച മുട്ട ചേർത്തു യോജിപ്പിക്കുക.
∙മുട്ടയിൽ അരപ്പു പുരണ്ടിരിക്കുന്ന പരുവത്തിൽ വാങ്ങുക.
∙മല്ലിയില അരിഞ്ഞതു ചേർത്തു വിളമ്പാം.