1. നെയ്മീൻ/കണമ്പ്/തിരുത – ഒരു കിലോ
2. തേങ്ങ – ഒന്ന്
3. വെളിച്ചെണ്ണ – പാകത്തിന്
4. കടുക് – ഒരു ചെറിയ സ്പൂൺ
5. സവാള – രണ്ട്, കനം കുറച്ച് അരിഞ്ഞത്
പച്ചമുളക് – നാല്–അഞ്ച്, പിളർന്നത്
ഇഞ്ചി – ഒരു കഷണം, ചതച്ചത്
വെളുത്തുള്ളി – നാല്–അഞ്ച് അല്ലി, ചതച്ചത്
കറിവേപ്പില – പാകത്തിന്
6. മല്ലിപ്പൊടി – നാലു ചെറിയ സ്പൂൺ
മുളകുപൊടി – മൂന്നു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
ഫിഷ്മസാല – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
7. മാങ്ങ – രണ്ട്, നീളത്തിൽ അരിഞ്ഞത്
കുടംപുളി – രണ്ട്–മൂന്ന് ചുള
8. ചുവന്നുള്ളി – 10, അരിഞ്ഞത്
മുളകുപൊടി – കാൽ ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ മീൻ വെട്ടിക്കഴുകി കഷണങ്ങളാക്കി അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു നന്നായി കഴുകി വൃത്തിയാക്കി എടുക്കുക.
∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാലെടുത്തു വയ്ക്കണം.
∙ ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം അഞ്ചാമത്തെ ചേരുവ യഥാക്രമം ചേർത്തു വഴറ്റുക.
∙ മൂത്തമണം വരുമ്പോൾ ആറാമത്തെ ചേരുവ അൽപം തേ ങ്ങാപ്പാലിൽ അരച്ചെടുത്തതു ചേർത്ത് ഇളക്കണം.
∙ ഇതിലേക്ക് മൂന്നാംപാൽ ചേർത്തു തിളയ്ക്കുമ്പോൾ രണ്ടാംപാലും മാങ്ങ അരിഞ്ഞു വെള്ളത്തിലിട്ടതും കുടംപുളിയും ചേർത്തു തിളപ്പിക്കണം. ഇതിലേക്കു മീൻ കഷണങ്ങൾ ചേ ർത്തു ചട്ടി ചുറ്റിച്ചു വയ്ക്കുക.
∙ മീൻ വെന്ത ശേഷം തീ കുറച്ചു വച്ച് ഒന്നാംപാൽ ചേർക്കുക.ഉപ്പും പാകത്തിനാക്കിയ ശേഷം വാങ്ങി വയ്ക്കണം.
∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി എട്ടാമത്തെ ചേരുവയും കറി വേപ്പിലയും വറുത്തതു ചേർത്ത് അലങ്കരിക്കാം.