Thursday 25 November 2021 12:20 PM IST : By സ്വന്തം ലേഖകൻ

50 കിലോ ഡ്രൈഫ്രൂട്ട്സ് കൊണ്ടൊരു കേക്ക്മിക്സിങ്, ക്രിസ്മസ് ആഘോഷമാക്കാൻ എമീസ് ബേക്ക് സ്‌റ്റുഡിയോ!

cakemix

ക്രിസ്മസ് അടുത്തെത്തുമ്പോൾ കേക്ക് മിക്സിങ്ങിൽ ശ്രദ്ധകൊടുത്തിരിക്കുകയാണ് എല്ലാ ഹോം ബേക്കേഴ്സും. എന്നാൽ ഇതാ 50 കിലോ ഡ്രൈ ഫ്രൂട്ട്സ് കൊണ്ടു കേക്ക് മിക്സിങ്ങ് ആഘോഷമാക്കിയിരിക്കുകയാണ് കോട്ടയം സ്വദേശിനി റിന്റുമോൾ കുരുവിളയും കുടുംബവും. 200 കിലോ കേക്കിന് ആവശ്യമായ ഡ്രൈ ഫ്രൂട്ടസാണ് ഇവർ തയാറാക്കിയിരിക്കുന്നത്.

cake1

ആഗസ്‍റ്റ് 15 നാണ് ഉണക്കമുന്തിരി, കശുവണ്ടി, ചെറി എന്നിവ വൈനും തേനും ചേർത്തു വേവിച്ചു റമ്മിൽ കുതിർത്തു ഭരണികളിൽ നിറച്ചു വച്ചിരിക്കുന്നത്. ചുരുങ്ങിയത് 90 ദിവസമെങ്കിലും കുതിർത്തു വച്ചാലെ കേക്കിനു സ്വാദ് കൂടു എന്നാണ് റിന്റുവിന്റെ നിലപാട്. ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടു തന്നെയാണ് റിന്റുവിനെ കോട്ടയത്തെ മുൻനിര ബേക്കർമാരിൽ ഒരാൾ ആക്കുന്നതും.

cake2

നേഴ്സിങ് ജോലി വിട്ടു ബേക്കിങ്ങിലേക്കു തിരിഞ്ഞ റിന്റു കഴിഞ്ഞ ഓണത്തിന് 16 മണിക്കൂർ കൊണ്ടു തയാറാക്കിയ 85 കിലോ വരുന്ന കേക്ക് പൂക്കളം തയാറാക്കി ശ്രദ്ധ നേടിയിരുന്നു. ഈ ക്രിസ്മസിനും അതുപോലെ എന്തെങ്കിലും വെറൈറ്റി കൊണ്ടുവരണം എന്നു തന്നെയാണ് റിന്റുവിന്റെ ആഗ്രഹവും. ഇതിനെല്ലാം പിന്തുണയായി ഭർത്താവ് നിബിയും കൂടെയുണ്ട്. കേക്ക് മിക്സിങ്ങിന്റെ വിഡിയോ കാണാം.

Tags:
  • Cookery Video
  • Desserts
  • Pachakam