Saturday 24 February 2024 04:31 PM IST : By സ്വന്തം ലേഖകൻ

‘ചോക്‌ലെറ്റിനു നല്ല തിളക്കം കിട്ടാന്‍ കൊക്കോ ബട്ടർ’; ഹോം മെയ്ഡ് ചോക്‌ലെറ്റ്സ് തയാറാക്കാം, സിമ്പിള്‍ ടിപ്സ്

1886372380

ഹോം മെയ്ഡ് ചോക്‌ലെറ്റ് തയാറാക്കുമ്പോൾ അറിയാൻ...

∙ ചോക്‌‌ലെറ്റ് ഉണ്ടാക്കാനായി മികച്ച കോംപൗണ്ട് തന്നെ തിരഞ്ഞെടുക്കുക. ചേരുവകളുടെ ഗുണമേന്മയാണ് ചോക്‌ലെറ്റിനു തിളക്കവും രുചിയും ടെക്സ്ചറും നൽകുന്നത്. 

∙ ചോക്‌ലെറ്റ് മോൾഡും ടൂൾസും പാത്രവുമെല്ലാം കഴുകി ഉണങ്ങിയതായിരിക്കണം. ഈർപ്പം തെല്ലുമുണ്ടാകരുത്.

∙ കൊക്കോ ബട്ടർ ഉപയോഗിച്ചാൽ  ചോക്‌ലെറ്റിനു നല്ല തിളക്കം കിട്ടും.

∙ ചോക്‌ലെറ്റ് തയാറാക്കുമ്പോൾ മിശ്രിതത്തിൽ ഒരു നുള്ള് ഉപ്പ് ഇടുന്നതു ഫ്ലേവർ കൂട്ടാൻ സഹായിക്കും.

∙ ചോക്‌ലെറ്റ് മോൾഡിലേക്ക് ഒഴിച്ചശേഷം നന്നായി ടാപ് ചെയ്യണം. ടാപ്പിങ് ശരിയായില്ലെങ്കിൽ ചെറിയ തുളകൾ വരാം.

∙ ഡീമോൾഡ് ചെയ്ത ചോക്‌ലെറ്റ് വായു തട്ടാതെ ഇരുണ്ട ഇടങ്ങളിൽ സൂക്ഷിക്കുക.

Tags:
  • Pachakam