Friday 06 October 2023 03:04 PM IST : By അമ്മു മാത്യു

ചൂടു ചായക്കൊപ്പം കഴിക്കാന്‍ കാരാ കൽകൽ; സിമ്പിള്‍ റെസിപ്പി

kaara-kalkal ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : പി. കെ. രഘുനാഥ്, മലയാള മനോരമ, കൊച്ചി

1. വെളുത്തുള്ളി – 12 അല്ലി

ചുവന്നുള്ളി – 24

ജീരകം – അര ചെറിയ സ്പൂൺ

2. വെള്ളം – രണ്ടു വലിയ സ്പൂൺ

3. ഗോതമ്പുപൊടി – 250 ഗ്രാം

മുട്ട – ഒന്ന്, അടിച്ചത്

എള്ള് – ഒരു ചെറിയ സ്പൂൺ

ജീരകം – ഒരു നുള്ള്

ബേക്കിങ് സോഡ – ഒരു നുള്ള്

വെണ്ണ – മുക്കാൽ ചെറിയ സ്പൂൺ

തേങ്ങ ചുരണ്ടിയത് – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

5. ഉപ്പ്, മുളകുപൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ വെളുത്തുള്ളിയും ചുവന്നുള്ളിയും ജീരകവും െവള്ളം ചേർത്തു മയത്തിൽ അരയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് അതിലേക്ക് അരപ്പ് അരിച്ചൊഴിക്കണം. നന്നായി കുഴച്ചു കുറച്ചു സമയം മാറ്റി വയ്ക്കുക.

∙ പിന്നീട് ചെറിയ ഉരുളകൾ തയാറാക്കി ഒരു ഫോർക്ക് ഉപയോഗിച്ച് ഓരോ ഉരുളയും അമർത്തി, ഷെൽ പോലെയാക്കണം.

∙ എണ്ണ നന്നായി ചൂടാക്കി അൽപം വീതം ഇട്ട്, ഇടത്തരം തീയിലാക്കി വറുത്തു കോരുക. ചൂടോടെ തന്നെ മുകളിലേക്ക് ഉപ്പും മുളകുപൊടിയും വിതറി വിളമ്പാം.

Tags:
  • Pachakam
  • Snacks