Saturday 11 May 2024 03:24 PM IST : By സ്വന്തം ലേഖകൻ

കൊതിപ്പിക്കും രുചിയില്‍ ലഞ്ച്ബോക്സ് കേക്ക്; സൂപ്പര്‍ റെസിപ്പി

lunchbox-cake456

1. മൈദ – 390 ഗ്രാം

ബേക്കിങ് ബൗഡർ – 10 ഗ്രാം

ഉപ്പ് – രണ്ടു ഗ്രാം

2. പഞ്ചസാര – 400 ഗ്രാം

നാരങ്ങാത്തൊലി ചുരണ്ടിയത് – ഒരു നാരങ്ങയുടേത്

3. മുട്ട – നാലു വലുത്, തണുപ്പു മാറ്റിയത്

വനില എക്സ്ട്രാക്ട് – ആറു ഗ്രാം

4. കൊഴുപ്പുള്ള പാൽ – 160 മില്ലി

5. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ – 160 മില്ലി

ഇറ്റാലിയൻ ബട്ടർക്രീമിന്

6. മുട്ടവെള്ള – അഞ്ചു മുട്ടയുടേത്

ക്രീം ഓഫ് ടാർറ്റാർ‌ – ഒരു നുള്ള്

7. വെള്ളം – കാൽ കപ്പ്

പഞ്ചസാര – മുക്കാൽ കപ്പ്

8. പഞ്ചസാര – കാൽ കപ്പ്

9. വെണ്ണ – 450 ഗ്രാം, ചെറിയ ക്യൂബുകളാക്കിയത്

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ അഞ്ചിഞ്ചു വലുപ്പമുള്ള രണ്ടു കേക്ക് ടിന്നുകളിൽ മയം പുരട്ടി പേപ്പറിട്ടു വയ്ക്കണം.

∙ ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ ഇടഞ്ഞു വയ്ക്കണം.

∙ പഞ്ചസാരയും നാരങ്ങാത്തൊലിയും നന്നായി യോജിപ്പിച്ച് ഒരു ബൗളിലാക്കി മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി അടിച്ചു യോജിപ്പിച്ചു മയപ്പെടുത്തണം.

∙ ഇനി മിക്സറിന്റെ സ്പീഡ് കുറച്ച്, മൈദ മിശ്രിതം മൂന്നു തവണയായും പാലും ഒലിവ് ഓയിലും രണ്ടു തവണയായും ഇടവിട്ടു ചേർക്കുക. തുടങ്ങുന്നതും അവസാനിക്കുന്നതും മൈദയിൽ ആയിരിക്കണം.

∙ ഇതു തുല്യഭാഗങ്ങളാക്കി രണ്ടു കേക്ക് ടിന്നിലും ഒഴിച്ചു മുകൾവശം നിരപ്പാക്കണം.

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 25–30 മിനിറ്റ് ബേക്ക് ചെയ്യുക.

∙ ഐസിങ് തയാറാക്കാൻ മുട്ടവെള്ള, ക്രീം ഓഫ് ടാർറ്റാർ ചേർത്ത് അടിക്കുക.

∙ ഏഴാമത്തെ ചേരുവ സോസ്പാനിലാക്കി അടുപ്പത്തു വച്ചു തിളപ്പിക്കണം.

∙ മുട്ടവെള്ള മിശ്രിതത്തിലേക്ക് കാൽ‌ കപ്പ് പഞ്ചസാര അൽപാൽപം വീതം അടിച്ച് മൃദുവായ കുന്നുകൾ പോലെയാക്കണം.

∙ സിറപ്പ് ഒരു നൂൽ പരുവമാകുമ്പോൾ ഇതിലേക്കു ചൂടോടെ നൂൽ പോലെ ഒഴിച്ച് അടിക്കണം. തുടരെയടിച്ചു മുഴുവനും തണുത്ത ശേഷം വെണ്ണ ഓരോ ക്യൂബായി ചേർത്ത് അടിക്കാം.

∙ ഈ ഐസിങ് രണ്ടു കേക്കുകളുടെയും മുകളിൽ നിരത്തി, കേക്ക് മുഴുവനായും പൊതിയുക.

∙ ഇഷ്ടമുള്ള ഡിസൈനിൽ ഫോണ്ടന്റ് ഐസിങ് ചെയ്ത് അലങ്കരിക്കാം.

തയാറാക്കിയത്: ശില്പ ബി. രാജ്, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ഫാത്തിമ അസീം, ബേക്ക് ടെയിൽസ് ബൈ ഫിയ, ആലുവ

Tags:
  • Pachakam