മിൽക്ക് സർബത്ത്
1.ബേസിൽ സീഡ്സ്/കറുത്ത കസ്കസ് – ഒരു ചെറിയ സ്പൂൺ
2.തണുപ്പിച്ച പാൽ – കാൽ ലീറ്റർ
നന്നാറി സിറപ്പ് – കാല്‍ കപ്പ്
ഞാലിപ്പൂവൻ പഴം – ഒന്ന്
3.ആപ്പിൾ അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
തണ്ണിമത്തൻ അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
മാതളനാരങ്ങ അല്ലികൾ അടർത്തിയത് – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ബേസിൽ സീഡ്സ് അൽപം വെള്ളത്തിലിട്ടു കുറച്ചു സമയം വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ മിക്സിയിലാക്കി നന്നായി അടിച്ചു യോജിപ്പിക്കണം.
∙ഇതു വിളമ്പാനുള്ള ഗ്ലാസിൽ ഒഴിച്ചു, കുതിർത്ത ബേസിൽ സീഡ്/കറുത്ത കസ്കസും മൂന്നാമത്തെ ചേരുവയും ചേർത്തു യോജിപ്പിച്ചു വിളമ്പുക.