Friday 03 December 2021 03:58 PM IST : By Bina Mathew

പീനട്ട് ബട്ടർ ചോക്‌ലേറ്റ് കുക്കീ കപ്സ്, ഈസി പീസി കുക്കീ റെസിപ്പി!

cookcup

പീനട്ട് ബട്ടർ ചോക്‌ലേറ്റ് കുക്കീ കപ്സ്

1.വെണ്ണ – മയം പുരട്ടാൻ

2.പീനട്ട് ബട്ടർ – മുക്കാൽ കപ്പ് മുതൽ‌ ഒരു കപ്പ് വരെ

പഞ്ചസാര – ഒരു കപ്പിന്റെ മൂന്നിലൊന്ന്

3.മൈദ – ഒന്നരക്കപ്പ്

4.ചോക്‌ലേറ്റ് ചിപ്സ് – ഒരു കപ്പിന്റെ മ‌ൂന്നിൽ രണ്ടു ഭാഗം

5.മുട്ട – രണ്ടു വലുത്

6.കണ്ടൻസ്ഡ് മിൽക് – ഒരു ടിൻ

വനില – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙അവ്ൻ 350 f ൽ ചൂടാക്കിയിടുക.

∙36 ചെറിയ മഫിൻ കപ്പുകളിൽ നന്നായി വെണ്ണ പുരട്ടി വയ്ക്കണം.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അടിക്കുക.

∙ഇതിൽ മൈദ ചേർത്തു റൊട്ടിപ്പൊടി പരുവത്തിൽ യോജിപ്പിക്കുക. നനവു വരണം.

∙ഒരു വലിയ സ്പൂൺ നിറയെ മാവ് കോരിയെടു‌ത്തു മഫിൻ കപ്പിലിട്ടശേഷം മുകളിൽ കുറച്ചു ചോക്‌ലേറ്റ് ചിപ്സ് വിതറണം.

∙ഇനി മുട്ട നന്നായി അടിക്കുക. ഇതിലേക്കു കണ്ടൻസ്ഡ് മിൽകും വനിലയും ചേർത്തിളക്കിയശേഷം ഇതും അൽപം വ‌ീതം കോരി മഫിൻ കപ്പിൽ ഒഴിക്കുക.

∙ഇതു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 15–18 മിനിറ്റ് ബേക്ക് ചെയ്യുക. നടുഭാഗം പൊങ്ങിവരണം.

∙ഇത് അവ്നിൽ നിന്നു പുറത്തെടുത്തു നടുഭാഗം താഴ്ന്നശേഷം, ചൂടുള്ളപ്പോൾ തന്നെ ബാക്കിയുള്ള ചോക്‌ലേറ്റ് ചിപ്സ് മുകളിൽ വിതറുക.



Tags:
  • Easy Recipes
  • Pachakam
  • Snacks
  • Desserts