Friday 15 December 2023 12:37 PM IST : By ബീന മാത്യു

വീട്ടില്‍ ഒരുക്കാം സ്വാദേറും പൈനാപ്പിള്‍ ഓറഞ്ച് വൈന്‍; സൂപ്പര്‍ റെസിപ്പി

Pineapple-orange-wine ഫോട്ടോ : വിഷ്ണു നാരായണന്‍, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: എബ്രഹാം ടി., അസിസ്റ്റന്റ് റസ്റ്ററന്റ് മാനേജര്‍, ക്രൗണ്‍ പ്ലാസ, കൊച്ചി.

1. പൈനാപ്പിള്‍ തൊലിയും ദശയും കൂഞ്ഞിലും ഉള്‍പ്പെടെ പൊടിയായി അരിഞ്ഞത് – രണ്ടു കിലോ

പഞ്ചസാര – രണ്ടു കിലോ

വെള്ളം – 20 കപ്പ്

2. യീസ്റ്റ് – ഒരു ചെറിയ സ്പൂണ്‍

3. ഓറഞ്ചുനീര് – ഒരു കപ്പ്   

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ തിളപ്പിച്ചു വാങ്ങി വയ്ക്കണം.

∙ ചെറുചൂടുള്ളപ്പോള്‍ യീസ്റ്റ് അല്‍പം തിളപ്പിച്ചാറിയ വെള്ളത്തില്‍ കലക്കി ചേര്‍ക്കുക.

∙ ഇതില്‍ ഓറഞ്ചുനീരും ചേര്‍ത്തു ഭരണിയില്‍ ഒഴിച്ച് 22 ദിവസം അടച്ചു വയ്ക്കണം.

∙ 22 ദിവസത്തിനു ശേഷം അഞ്ചായി മടക്കിയ തുണിയിലൂടെ അരിച്ച് വീണ്ടും ഭരണിയില്‍  ഒഴിക്കണം. ഞെക്കിപ്പിഴിഞ്ഞ് എടുക്കരുത്.

∙ 22 ദിവസത്തിനു ശേഷം ഉപയോഗിക്കാം.

∙ ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച ശേഷം ഉപയോഗിച്ചാല്‍ സ്വാദു കൂടും.    

Tags:
  • Pachakam