Wednesday 14 February 2024 03:52 PM IST : By ബീന മാത്യു

വെറൈറ്റി രുചിയില്‍ റൈസ് നൂഡിൽസ്; സൂപ്പര്‍ റെസിപ്പി

Rice-noodles ഫോട്ടോ : ഹരികൃഷ്ണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : മെര്‍ലി എം. എല്‍ദോ

1. ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ

2. ചിക്കൻ ബ്രെസ്റ്റ്, എല്ലും തൊലിയും കളഞ്ഞ് അരയിഞ്ചു കഷണങ്ങളാക്കിയത് – മുക്കാൽ കിലോ

3. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

4. വെളുത്തുള്ളി – മൂന്ന് അല്ലി, ചതച്ചത്

ചുവന്ന കാപ്സിക്കം – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

സവാള – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

5. റെഡ് കറി പേസ്റ്റ് – മൂന്നു വലിയ സ്പൂൺ

ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

6. ചിക്കൻ സ്റ്റോക്ക് – ആറ് കപ്പ്

തേങ്ങാപ്പാൽ – 400 മില്ലി

7. റൈസ് നൂഡിൽസ് – 115 ഗ്രാം

ഫിഷ് സോസ് – ഒരു വലിയ സ്പൂൺ

ബ്രൗൺഷുഗർ – രണ്ടു ചെറിയ സ്പൂൺ

8. സ്പ്രിങ് അണിയൻ – മൂന്ന്, അരിഞ്ഞത്

മല്ലിയില അരിഞ്ഞത് – അരക്കപ്പ്

ബേസിൽ ലീവ്സ് അരിഞ്ഞത് – കാൽ കപ്പ്

നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ ഒലിവ് ഓയിൽ ചൂടാക്കുക.

∙ ചിക്കനിൽ പാകത്തിനുപ്പും കുരുമുളകുപൊടിയും പുര ട്ടി ചൂടായ എണ്ണയിലിട്ട് ഗോൾഡൻ നിറമാകും വരെ ര ണ്ട്–മൂന്നു മിനിറ്റ് വറുത്തു മാറ്റിവയ്ക്കണം.

∙ ഇതിലേക്കു നലാമത്തെ ചേരുവ ചേർത്തു മൃദുവാകും വരെ മൂന്ന്–നാലു മിനിറ്റ് വഴറ്റുക.

∙ ഇതിൽ റെഡ് കറി പേസ്റ്റും ഇഞ്ചിയും ചേർത്ത് ഒരു മിനി റ്റ് വഴറ്റുക.

∙ ഇതിലേക്കു ചിക്കൻ‌ സ്റ്റോക്കും തേങ്ങാപ്പാലും ചേർത്ത് അടി കൂട്ടി നന്നായി ഇളക്കി യോജിപ്പിക്കണം.

∙ ചിക്കനും ചേർത്തിളക്കി തിളയ്ക്കുമ്പോൾ ചെറുതീയിലാക്കി 10 മിനിറ്റ് വയ്ക്കുക.

∙ ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേർത്ത് ഏകദേശം അ ഞ്ച് മിനിറ്റ് ഇളക്കണം.

∙ അടുപ്പിൽ നിന്നു വാങ്ങി എട്ടാമത്തെ ചേരുവ ചേർത്തിളക്കി ഉടൻ വിളമ്പാം.

Tags:
  • Pachakam