ഡയമണ്ട് കട്ട്സ്
1.മൈദ – ഒരു കപ്പ്
2.മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ജീരകം – അര ചെറിയ സ്പൂൺ
കായംപൊടി – കാൽ ചെറിയ സ്പൂൺ
എണ്ണ – ഒരു ചെറിയ സ്പൂൺ
3.വെള്ളം – പാകത്തിന്
ചാട്ട് മസാല – ആവശ്യമെങ്കിൽ
എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙മൈദ ഇടഞ്ഞു വയ്ക്കുക.
∙ഒരു വലിയ ബൗളിൽ മൈദയും രണ്ടാമത്തെ ചേരുവയും ചേർത്തു യോജിപ്പിക്കുക.
∙ഇതിലേക്കു പാകത്തിനു വെള്ളം ഒഴിച്ചു കുഴച്ചു ചപ്പാത്തി മാവിന്റെ പാകത്തിനു മാവു തയാറാക്കി പത്തു മിനിറ്റു മാറ്റി വയ്ക്കുക.
∙പിന്നീട് വീണ്ടും കുഴച്ച് കനം കുറച്ചു പരത്തി ഡയമണ്ട് ആകൃതിയിൽ മുറിച്ചു ചൂടായ എണ്ണയില്‍ വറുത്തു കോരുക.
∙ചാട്ട് മസാല തൂവി ഉപയോഗിക്കാം.