Monday 11 October 2021 12:21 PM IST : By സ്വന്തം ലേഖകൻ

പാർട്ടികളിൽ വിളമ്പാം രുചിയൂറും സ്‌റ്റീം‍ഡ് ചിക്കൻ ബൺ!

buns

സ്‌റ്റീം‍ഡ് ചിക്കൻ ബൺ

1.മൈദ – മൂന്നു കപ്പ്

2.ഉപ്പ് – ഒരു ചെറിയ സ്പൂൺ

3.യീസ്‌റ്റ് – ഒന്നര ചെറിയ സ്പൂൺ

4.പഞ്ചസാര – മൂന്നു ചെറിയ സ്പൂൺ

ഫില്ലിങ്ങിന്

5.കോഴിയിറച്ചി – 250 ഗ്രാം

6.വെളുത്തുള്ളി – രണ്ട്

7.പച്ചമുളക് – ഒന്ന്

8.സ്പ്രിങ് അണിയൻ – രണ്ട്

9.സവാള – 50 ഗ്രാം

‌10.കോൺഫ്‌ളോർ – രണ്ടു ചെറിയ സ്പൂൺ

11.എണ്ണ – രണ്ടു വലിയ സ്പൂൺ

12.സോയാസോസ് – അര ചെറിയ സ്പൂൺ

13.പഞ്ചസാര – അര ചെറിയ സ്പൂൺ

14.ഉപ്പ് – പാകത്തിന്

15.കാപ്സിക്കം – ഒന്ന്

പാകം ചെയ്യുന്ന വിധം

∙ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളത്തിൽ യീസ്‌റ്റും പഞ്ചസാരയും 10 മിനിറ്റ് ലയിക്കാൻ വച്ചതിനു ശേഷം മൈദയും ഉപ്പും ചേർത്തു നന്നായി കുഴച്ചെടുത്ത് 20 മിനിറ്റ് നേരം വയ്ക്കുക.

ഇറച്ചി തയാറാക്കുന്ന വിധം

∙ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്കു വെളുത്തുള്ളി, സ്പ്രിങ് അണിയൻ എന്നിവ ഇട്ടു വഴറ്റിയ ശേഷം ക്യൂബുകളായി മുറിച്ച സവാളയും കാപ്സിക്കവും വഴറ്റുക.

∙അതിനു ശേഷം ചെറുതായി അരിഞ്ഞ കോഴിയിറച്ചി, പച്ചമുളക്, സോയാസോസ്, പഞ്ചസാര, പാകത്തിന് ഉപ്പ് എന്നിവ ചേർത്തു വേവിക്കുക.

∙നന്നായി വെന്തതിനുശേഷം പത്തു മില്ലി വെള്ളത്തിൽ ലയിപ്പിച്ചു കുറുക്കി കോൺഫ്‌ളോർ ഇട്ട് വാങ്ങിയെടുത്തു തണുപ്പിക്കുക.

∙കുഴച്ചുവച്ചിരിക്കുന്ന മാവ് എട്ടായി വേർതിരിക്കുക.

∙വേർതിരിച്ച മാവ് പരത്തിയശേഷം മധ്യത്തിൽ തയാറാക്കി വച്ചിരിക്കുന്ന കോഴിയിറച്ചി നിറച്ചതിനു ശേഷം ബൺ ആകൃതിയിൽ റോൾ ചെയ്ത് ആവിയിൽ വേവിച്ചെടുക്കുക.

∙വേവിക്കുന്നതിനു മുമ്പായി അലങ്കരിക്കാൻ കറുത്ത എള്ള് മുകളിൽ വിതറുക.

Tags:
  • Dinner Recipes
  • Easy Recipes
  • Pachakam
  • Snacks
  • Non-Vegertarian Recipes