Saturday 20 June 2020 04:15 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

കുഞ്ഞുങ്ങളെ കൊതിപ്പിക്കും മാമ്പഴ സ്വാദിൽ ‘യെല്ലോ ഫാന്റസി’

Yellow-fantacy ഫോട്ടോ: അസീം കൊമാച്ചി

1. മാമ്പഴം വെള്ളം ചേർക്കാതെ അരച്ചത് – ഒരു കപ്പ്

2. മുട്ട – രണ്ട്

3. പഞ്ചസാര – കാൽ കപ്പ്

വനില എസ്സൻസ് – ഒരു വലിയ സ്പൂൺ

4. ജെലറ്റിൻ – ഒന്നര വലിയ സ്പൂണ്‍, നാലു വലിയ സ്പൂണ്‍ വെള്ളത്തിൽ കുതിർത്തത്

5. പഞ്ചസാര – കാൽ കപ്പ്

6. വിപ്പിങ് ക്രീം അടിച്ചത് – ഒരു കപ്പ്

7. മാമ്പഴം ചെറുതായി നുറുക്കിയത് – കാൽ കപ്പ്

പുതിനയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിക്കുക.

∙ മുട്ടമഞ്ഞയിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ചു ചൂടാക്കി മയപ്പെടു ത്തിയെടുക്കണം. ഇതിലേക്കു ജെലറ്റിൻ കുതിർത്തതും ചേ ർത്തിളക്കി അടുപ്പത്തു നിന്നു വാങ്ങി മാമ്പഴം അരച്ചതും ചേർത്തിളക്കി വയ്ക്കണം.

∙ മുട്ടവെള്ളയിലേക്കു പഞ്ചസാര അൽപം വീതം ചേർത്തടിച്ചു മയപ്പെടുത്തണം.

∙ ഇതു മാംഗോ പ്യൂരി മിശ്രിതത്തിലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കണം.

∙ ഇതിലേക്കു വിപ്പിങ് ക്രീം അടിച്ചതും മെല്ലേ ചേർത്തു യോജിപ്പിക്കുക.

∙ സെറ്റ് ചെയ്യാനുള്ള പാത്രത്തിലാക്കി മാമ്പഴം അരിഞ്ഞതു മു കളിൽ നിരത്തി പുതിനയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Desserts
  • Pachakam