Saturday 16 April 2022 03:26 PM IST : By സ്വന്തം ലേഖകൻ

സ്റ്റാർട്ടറായി തയാറാക്കാം ഈസി പുരാണ കട്‌ലറ്റ്, വെറൈറ്റി റെസിപ്പി!

purancut

പുരാണ കട്‌ലറ്റ്

1.മാട്ടിറച്ചി – അരക്കിലോ

2.ഇഞ്ചി വലിയ കഷണങ്ങളായി മുറിച്ചത് – ഒരു ചെറിയ സ്പൂൺ

വിനാഗിരി – ഒരു വലിയ സ്പൂൺ

കുരുമുളകു പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.എണ്ണ – പാകത്തിന്

4.സവാള കൊത്തിയരിഞ്ഞത് – ഒരു കപ്പ് നിറച്ച്

പച്ചമുളക് അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കറിവേപ്പില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

5.ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

6.ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചത് – ഒരു കപ്പ് നിറച്ച്

7.മുട്ട – ഒന്ന്

പാകം ചെയ്യുന്ന വിധം

∙ഇറച്ചി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്തു പുഴുങ്ങിയശേഷം അതിൽ നിന്ന് ഇഞ്ചിക്കഷണങ്ങൾ മാറ്റിക്കളയുക. പിന്നീട് ഇറച്ചി മിൻസ് ചെയ്തെടുക്കണം.

∙എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക. വഴന്നു വരുമ്പോൾ ഗരംമസാലപ്പൊടി ചേർത്തിളക്കണം.

∙ഇതിലേക്ക് മിൻസ് ചെയ്ത ഇറച്ചി ചേർത്തു ചെറുതീയിൽ വച്ച് ഒന്നിളക്കി വാങ്ങുക. ചൂടാറിയശേഷം ഉരുളക്കിഴങ്ങു പുഴുങ്ങുപ്പൊടിച്ചതു ചേർത്തു കുഴയ്ക്കുക.

∙ഇതിലേക്കു മുട്ടയുടെ ഉണ്ണി ചേർത്തു വീണ്ടും കുഴയ്ക്കുക. ഏറ്റവും ഒടുവിൽ മുട്ടയുടെ വെള്ളയും ചേർത്തു കുഴച്ചു ചെറിയ ഉരുളകളാക്കുക. ഈ കട്‌ലറ്റ് മുട്ടവെള്ള പതച്ചതിൽ മുക്കി അൽപം എണ്ണയിൽ വറുക്കുക.