Monday 20 November 2023 03:38 PM IST : By Nimmy, Thrissur

ബേക്കറി സ്‌റ്റൈൽ കുക്കീസ് ഇനി വീട്ടിൽ തയാറാക്കാം, ഈസി റെസിപ്പി ഇതാ!

cookies

നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ നാരങ്ങയുടെയും രുചിയിൽ ഹോംമെയ്ഡ്‌ കുക്കീസ്...

ചേരുവകൾ

∙മൈദ - രണ്ട് കപ്പ്

∙പൊടിച്ച പഞ്ചസാര - അര കപ്പ്

∙നെയ്യ്( റൂം ടെമ്പറേച്ചറിൽ ആക്കിയത്) - അരക്കപ്പ്

∙ബേക്കിങ് പൗഡർ - ഒരു ടീസ്പൂൺ

∙ഉപ്പ് - അര ടീസ്പൂൺ

∙വാനില എസ്സൻസ് - ഒരു ടീസ്പൂൺ

∙മുട്ട - ഒന്ന്

∙നാരങ്ങാത്തൊലി ഗ്രേറ്റ് ചെയ്തത് - അര ടീസ്പൂൺ

∙നാരങ്ങനീര് - 2 ടേബിൾ സ്പൂൺ

∙ചുക്കുപൊടി - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

∙ഒരു ബൗളിൽ നെയ്യൊഴിച്ചു പഞ്ചസാര പൊടിച്ചതു ചേർത്തു നന്നായി മിക്സ് ചെയ്യുക.

∙ഇതിലേക്ക് ഒരു മുട്ട ചേർത്തു നന്നായി മിക്സ് ചെയ്തെടുക്കുക.

∙എസ്സൻസും, നാരങ്ങാനീരും, നാരങ്ങാ തൊലി ഗ്രേറ്റ് ചെയ്തതും ചേർത്തു യോജിപ്പിച്ച് എടുക്കുക.

∙മൈദയും ബേക്കിങ് പൗഡറും ഉപ്പും ചേർക്കാം, ശേഷം ചുക്കുപൊടിച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

∙മാവു കൈ കൊണ്ടു കുഴച്ചു സോഫ്റ്റാക്കിയെടുക്കണം.

∙ഒരു ടേബിൾ സ്പൂൺ അളവിൽ ബാറ്റർ എടുത്ത് കൈകൊണ്ട് ഉരുട്ടി ചെറുതായി ഒന്ന് അമർത്തിയശേഷം ബട്ടർ പേപ്പർ ഇട്ടു വച്ച ട്രേയിൽ നിരത്തി കൊടുക്കാം.

∙ഇത് അവ്നിൽ വച്ച് 170 ചൂടിൽ12 മുതൽ 15 മിനിറ്റു വരെ ബേക്ക് ചെയ്തെടുക്കാം.

∙അതിനുശേഷം 10 മിനിറ്റ് ട്രേയിൽ തന്നെ ഇരുന്നു തണുക്കാൻ അനുവദിക്കുക. ജിഞ്ചർ ലെമൺ കുക്കീസ് തയാർ.

വി‍ഡിയോ കാണാം....

Tags:
  • Cookery Video
  • Pachakam
  • Snacks