ഏറെ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ചുവന്ന ചീര. രക്തയോട്ടം, കാഴ്ചശക്തി എന്നിവ വർധിപ്പിക്കാൻ ചുവന്ന ചീര സഹായിക്കുന്നു. ഇത് ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. തയാറാക്കാം ചീര അവിയൽ.
ചീര അവിയൽ
1. ചുവന്ന ചീര – 100 ഗ്രാം
പച്ചക്കായ – 100 ഗ്രാം
പച്ചമാങ്ങ – 30 ഗ്രാം
2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. തേങ്ങ – ഒന്നിന്റെ പകുതി
പച്ചമുളക് – നാല്
ജീരകം – ഒരു െചറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ
ചുവന്നുള്ളി – അഞ്ച്
കറിവേപ്പില – ഒരു തണ്ട്
4. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
പാകം െചയ്യുന്ന വിധം
∙ചീരയും പച്ചക്കായയും പച്ചമാങ്ങയും വൃത്തിയാക്കി രണ്ടിഞ്ചു നീളത്തിൽ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ േച ർത്തു യോജിപ്പിക്കുക.
∙ഈ പാത്രം അടച്ച്, അടുപ്പത്തു വച്ച് ചെറുതീയിൽ വേവിക്കുക.
∙പച്ചക്കറികൾ പകുതി വേവാകുമ്പോൾ മൂന്നാമത്തെ ചേരുവ ചതച്ചെടുത്തതു ചേർത്തിളക്കി ഉപ്പു പാകത്തിനാക്കി പച്ചക്കറികൾ വേവിക്കുക.
∙വെന്ത ശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും മുകളിൽ വിതറി വാങ്ങി ചൂടോടെ വിളമ്പാം.