ഒക്ര പൊടി ഫ്രൈ
1.വെണ്ടയ്ക്ക – 450 ഗ്രാം, ഒരു സെന്റീമിറ്റർ കനത്തിൽ മുറിച്ചത്
2.വെള്ളം – നാലു വലിയ സ്പൂൺ
3.ചോളം പൊടിച്ചത് – അരക്കപ്പ്
മൈദ – മൂന്നു വലിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
4.എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙വെണ്ടയ്ക്ക ഒരു ബൗളിലാക്കി മുകളിൽ അൽപം വെള്ളം തളിച്ച് ഇളക്കി വയ്ക്കുക.
∙മൂന്നാമത്തെ ചേരുവ ഒരു സിപ്‌ലോക്ക് ബാഗിലാക്കി അടച്ചു നന്നായി യോജിപ്പിക്കുക. ഇതിൽ വെണ്ടയ്ക്ക കഷണങ്ങളും ചേർത്ത് നന്നായി കുടഞ്ഞു യോജിപ്പിക്കുക. മാവ് വെണ്ടയ്ക്കയിൽ പൊതിഞ്ഞിരിക്കണം.
∙ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി പുകഞ്ഞു തുടങ്ങുമ്പോൾ വെണ്ടയ്ക്ക ചേർത്തു വറുക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. വെണ്ടയ്ക്ക പച്ചനുറത്തിലും കോട്ടിങ് ഗോൾഡൻ യെല്ലോ നിറത്തിലും വരുന്നതാണു പാകം.
∙വെണ്ടയ്ക്ക കോരിയെടുത്ത് പേപ്പർ ടവ്വലിൽ നിരത്തി എണ്ണ വാലാൻ വയ്ക്കുക. ചൂടോടെ വിളമ്പാം.