Wednesday 25 May 2022 04:24 PM IST

വെണ്ടയ്ക്ക സ്പെഷ്യൽ സ്‌റ്റ്യൂ, വെണ്ടയ്ക്ക ഇഷ്ടമില്ലാത്തവർ പോലും കഴിച്ചുപോകും രുചി!

Merly M. Eldho

Chief Sub Editor

vendakka

വെണ്ടയ്ക്ക സ്പെഷ്യൽ സ്‌റ്റ്യൂ

1.വെണ്ടയ്ക്ക – 10

2.നെയ്യ് – ഒരു വലിയ സ്പൂൺ

3.സവാള – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്

4.മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂൺ

തക്കാളി – ഒന്ന്, അരിഞ്ഞത്

5.ടുമാറ്റോ പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
6.ടുമാറ്റോ പ്യൂരി – ഒരു വലിയ സ്പൂൺ

ഉരുളക്കിഴങ്ങ് – ഒരു ചെറുത്, ചതുരക്ക‌ഷണങ്ങളാക്കി വറുത്തത്

7.ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

8.തക്കാളി – ഒന്നിന്റെ പകുതി, ചതുരക്കഷണങ്ങളാക്കിയത്

നെയ്യ് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙വെണ്ടയ്ക്ക ചതുരക്കഷണങ്ങളാക്കി വറുത്ത് വയ്ക്കുക.

∙നെയ്യ് ചൂടാക്കി സവാള വഴറ്റി, ബ്രൗൺ നിറമാകുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക.

∙ഇതിലേക്കു ടുമാറ്റോ പേസ്‌‌റ്റ് ചേർത്തു പച്ചമണം മാറുമ്പോൾ ആറാമത്തെ ചേരുവ ചേർത്തിളക്കി നന്നായി യോജിപ്പിക്കുക.

∙പാീകത്തിനു വെള്ളം ചേർത്തു സ്‍റ്റ്യൂവിന്റെ അയവിലാക്കിയശേഷം പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കുക.

∙ഇതിലേക്കു വെണ്ടയ്ക്ക വറുത്തതു ചേർത്തു തിള വരുമ്പോൾ എട്ടാമത്തെ ചേരുവയും ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങുക.