Saturday 21 September 2019 06:03 PM IST : By സ്വന്തം ലേഖകൻ

നാട്ടുരുചി പകർന്ന് മത്തങ്ങ പ്രഥമൻ; തയാറാക്കുന്നത് ഇങ്ങനെ!

_BCD2236

200 ഗ്രാം മത്തങ്ങ തൊലി കളഞ്ഞു വേവിച്ച ശേഷം തരുതരുപ്പായി അരച്ചെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തിൽ നാലു വലിയ സ്പൂൺ നെയ്യ് ചൂടാക്കി മത്തങ്ങ വഴറ്റണം. പാതി വഴന്ന ശേഷം 400 ഗ്രാം/പാകത്തിന് ശർക്കര ഉരുക്കിയതു ചേര്‍ത്തു തീ കുറച്ചു വച്ച് അടിക്കു പിടിക്കാതെ ഇളക്കി കൊടുക്കുക. കുറുകുമ്പോൾ ഒരു തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത മൂന്നാംപാൽ ഒരു കപ്പ് ചേർക്കണം. നന്നായി ഇളക്കി കുറുകുമ്പോൾ ഒരു കപ്പ് രണ്ടാംപാൽ ചേർക്കുക. ഇത് തിളച്ച് കുറുകുമ്പോൾ ഒരു കപ്പ് ഒന്നാംപാൽ ചേർത്ത് ഇളക്കണം. 

തിളയ്ക്കും മുൻപ് വാങ്ങി കാൽ ചെറിയ സ്പൂൺ വീതം ജീരകംപൊടി, ചുക്കുപൊടി, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് ഇളക്കുക. പാനി ൽ രണ്ടു വലിയ സ്പൂൺ നെയ്യ് ചൂടാക്കി ഓരോ വലിയ സ്പൂൺ വീതം തേങ്ങാക്കൊത്ത്, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ വറുത്തെടുക്കുക. ഇത് പായസത്തിൽ ചേർത്ത് ചൂടോടെ വിളമ്പാം.

റെസിപ്പി: ലൈല ഹാരീസ്, നടയ്ക്കൽ, ഈരാറ്റുപേട്ട.

Tags:
  • Pachakam