കുഞ്ഞ് പ്രീ സ്കൂളിൽ പോയി തുടങ്ങാൻ ഇനി മാസങ്ങൾ മാത്രം. ഉള്ളിൽ നിറയെ ഉണ്ട് സന്തോഷം. പക്ഷേ, അതിനൊപ്പമുണ്ട് ടെൻഷൻ. ആദ്യമായി കുഞ്ഞ് വീട്ടിൽ നിന്ന് മാറി നിൽക്കുമ്പോൾ എങ്ങനെയാകും? അപരിചിതമായ സ്ഥലത്തെത്തുമ്പോൾ കരഞ്ഞ് ബഹളമുണ്ടാക്കുമോ? വീട്ടുകാർ ആരും കൂടെ ഇല്ലാതെ നിൽക്കുമ്പോൾ വല്ലാതെ പേടിക്കുമോ? ഭക്ഷണം സമയത്ത് കഴിക്കുമോ? കൂട്ടുകാരുമായി പെട്ടെന്ന് ഇണങ്ങുമോ? അതോ വഴക്കുണ്ടാക്കുമോ?
മാതാപിതാക്കളുടെ മനസ്സിൽ നിറയുന്ന ആധിയുടെ ചോദ്യങ്ങൾ ഇങ്ങനെ നിരവധി. കുഞ്ഞിനെ പ്രീ സ്കൂളിൽ അയയ്ക്കുന്നതിനു രണ്ടു മാസം മുൻപെങ്കിലും മാതാപിതാക്കൾ ഈ തയാറെടുപ്പുകൾ ആരംഭിക്കണം. പുതിയ അന്തരീക്ഷത്തോട് ഇണങ്ങാനും നന്നായി പെരുമാറാനുമുള്ള പരിശീലനം കുട്ടിക്ക് നൽകാനും ഈ മുന്നൊരുക്കം സഹായിക്കും.
Arrange
പ്രീ സ്കൂളിൽ ക്ലാസ് തുടങ്ങുന്നതിന് ആഴ്ചകൾക്കു മുൻപേ ചില ഒരുക്കങ്ങൾ നടത്താം. കുഞ്ഞിനോട് സ്കൂളിനെക്കുറിച്ച് പൊസിറ്റീവായി പറഞ്ഞുെകാടുക്കുക. കുഞ്ഞിന്റെ മനസ്സിൽ സ്കൂളിൽ പോകാൻ കൗതുകമുണർത്താം. അമിതമായി വിശദീകരിച്ച് കുഞ്ഞിന് സമ്മർദമുണ്ടാക്കരുത്. നേരത്തേ തന്നെ, അതേ ക്ലാസ്സി ൽ ചേർന്നിട്ടുള്ള മറ്റു കുട്ടികളെ പരിചയപ്പെടുന്നതും കൂട്ടു കൂടാൻ അവസരമുണ്ടാക്കുന്നതും നല്ലതാണ്. പുതിയ സ്ഥലത്ത് ചെല്ലുമ്പോൾ പരിചയമുള്ള ഒരു മുഖമെങ്കിലും കാണുന്നത് കുട്ടിയുടെ പരിഭ്രമം കുറയാൻ സഹായിക്കും.
Bed time
െകാച്ചുകുട്ടികൾ സാധാരണ രാത്രി വൈകി കിടന്ന് രാവിലെ വൈകി ഉണരുകയാകും പതിവ്. പ്രീസ്കൂൾ ക്ലാസ് തുടങ്ങുന്നതിന് രണ്ടാഴ്ചയെങ്കിലും മുൻപേ ഈ ശീലം മാറ്റാൻ ശ്രമിക്കണം. കുഞ്ഞിനെ നേരത്തേ അത്താഴം കഴിപ്പിക്കണം. രാത്രി ഒൻപതു മണി ആകുമ്പോൾ തന്നെ അച്ഛനും അമ്മയും ലൈറ്റെല്ലാം അണച്ച് കുഞ്ഞിനോടൊപ്പം ഉറങ്ങാൻ കിടക്കുക. ഗുഡ്നൈറ്റും ബെഡ് ടൈം കഥയും പറഞ്ഞ് കുഞ്ഞിനെ ഉറക്കണം. ഇത് പതിവാക്കണം. എന്നാലേ കുഞ്ഞ് രാവിലെ എഴുന്നേൽക്കുന്നത് ശീലിക്കൂ.
Cute things
കുഞ്ഞിനിഷ്ടമുള്ള ക്യൂട്ട് ആയ ബാഗ്, വാട്ടർ ബോട്ടിൽ, ഷൂസ്, കുട, ക്രയോൺസ് ഇതെല്ലാം നേരത്തേ വാങ്ങുക. വളരെ വില കൂടിയ സാധനങ്ങൾ വേണ്ട. ചിലപ്പോൾ മറ്റ് കുട്ടികൾ എടുത്ത് നഷ്ടപ്പെടാനിടയാകാം. കുഞ്ഞിന്റെ ഏറ്റവും പ്രിയപ്പെട്ട സാധനങ്ങൾ പ്രീ സ്കൂളിൽ കൊടുത്തു വിടരുത്. സാധനങ്ങൾ വാങ്ങുമ്പോൾ കുഞ്ഞിന്റെ ഇഷ്ടത്തിനു മുൻതൂക്കം നൽകാം. തലേദിവസം തന്നെ പ്രീ സ്കൂളിൽ കൊണ്ടു പോകാനുള്ള ബാഗ്, കർചീഫ്, തുടങ്ങിയവയെല്ലാം എടുത്തു വയ്ക്കാം. എല്ലാ സാധനങ്ങളിലും െപർമനന്റ് മഷി കൊണ്ട് പേരെഴുതണം. കുഞ്ഞിന് എളുപ്പം തുറക്കാവുന്ന വാട്ടർ ബോട്ടിലും സ്നാക്ക് ബോക്സും ആയിരിക്കണം.