Wednesday 18 March 2020 12:38 PM IST

സാനിട്ടൈസർ കടയിൽ സ്റ്റോക്കില്ലെങ്കിൽ വിഷമിക്കേണ്ട; ഈസിയായി വീട്ടിൽ ഉണ്ടാക്കാം

Asha Thomas

Senior Sub Editor, Manorama Arogyam

sanitiser

ഐസോപ്രൊപൈൽ ആൽക്കഹോളാണ് (ഐപിഎ) ഇതിലെ പ്രധാനഘടകം. ഇത് ലാബിലേക്കുള്ള രാസവസ്തുക്കൾ വിൽക്കുന്ന കടകളിൽ ലഭിക്കും. ഐസോപ്രൊപൈൽ ആൽക്കഹോൾ തീ പിടിക്കാൻ സാധ്യത ഉള്ളതായതിനാൽ ഗ്യാസ് അടുപ്പിനടുത്തോ നല്ല ചൂടുള്ളിടത്തോ സൂക്ഷിക്കരുത്. ഇൻഡസ്ട്രിയൽ ഗ്രേഡ് അല്ല പ്യൂരിഫൈഡ് ഐപിഎ ആണ് വേണ്ടത്. ഇതിൽ 99 ശതതമാനം ആൽക്കഹോൾ ആണ്. സാനിറ്റൈസർ ഉണ്ടാക്കാൻ 70 ശതമാനം ആൽക്കഹോൾ മതി. അതിനായി 100 മി.ലീ ഐസോപ്രൊപൈൽ ആൽക്കഹോൾ എടുത്ത് അതിലേക്ക് 28 മി.ലീ തിളപ്പിച്ചാറിയ വെള്ളം ചേർത്ത് നേർപ്പിക്കുക. ഇതിലേക്ക് 5 ഗ്രാം ഗ്ലിസറിൻ ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് 1 മി.ലീ പുൽത്തൈലവും ഒരു കർപ്പൂരം ഗുളിക പൊടിച്ചതും ചേർക്കുക. ഇനി ഒരു സ്പ്രേ ബോട്ടിൽ എടുത്ത് അതിൽ ഒഴിച്ചുവയ്ക്കാം. ഇത് കണ്ണിലോ മൂക്കിലോ മുഖത്തോ പുരട്ടരുത്.

കുപ്പിയിൽ ഹാൻഡ് സാനിറ്റൈസർ ഒഴിച്ചുവയ്ക്കും മുൻപ് കുപ്പി ഡിറ്റർജന്റും വെള്ളും ഉപയോഗിച്ച് വൃത്തിയായി കഴുകണം. ചൂട് തടുക്കുന്ന തരം കുപ്പിയാണെങ്കിൽ തിളച്ച വെള്ളം ഒഴിച്ച് അണുവിമുക്തമാക്കാം.

ഹാൻഡ് സാനിറ്റൈസർ നിർമാണത്തിന് കടപ്പാട്;

എം. ആർ. പ്രദീപ്

റിട്ട. ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ