Tuesday 22 December 2020 04:35 PM IST : By സ്വന്തം ലേഖകൻ

ഈ ക്രിസ്മസിനു വിളമ്പാം ചിക്കൻ സാമ്പാർ!

chicken sambar

ചിക്കൻ സാമ്പാർ

1.ചിക്കൻ – ഒരു കിലോ

2.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

3.വറ്റൽമുളക് – നാല്

4.മല്ലി – ഒരു ചെറിയ സ്പൂൺ

5.തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

6.സവാള – രണ്ട്, അരിഞ്ഞത്

7.പച്ചമുളക് – രണ്ട്, അരിഞ്ഞത്

8.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒന്നര ചെറിയ സ്പൂൺ

9.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

10.ഗരംമസാലപ്പൊടി– ഒരു ചെറിയ സ്പൂൺ

11.ഉപ്പ് – പാകത്തിന്

12.തക്കാളി – രണ്ട് വലുത്

13.തുവരപ്പരിപ്പ് വേവിച്ചത് – അരക്കിലോ

14.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

15.കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

കറിവേപ്പില – പാകത്തിന്

16.മല്ലിയില – പാകത്തിന്

പാകം ചെയ്യുന്ന വിധം

  • ചിക്കൻ കഴുകി വൃത്തിയാക്കി വയ്ക്കണം.

  • പാനിൽ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു വറ്റൽമുളകും മല്ലിയും തേങ്ങയും ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതുവരെ വറക്കുക.

  • ചൂടാറിയ ശേഷം നന്നായി അരച്ചെടുക്കണം.

  • പാനിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും വഴറ്റിയശേഷം ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് ചേർത്തു പച്ചമണം മാറുന്നതുവരെ വഴറ്റുക. മഞ്ഞൾപ്പൊടിയും ഗരംമസാലയും പാകത്തിനുപ്പും ചേർത്തിളക്കുക.

  • തക്കാളി കൂടി ചേർത്തു വഴറ്റിയ ശേഷം തയാറാക്കി വച്ചിരിക്കുന്ന അരപ്പും ആവശ്യത്തിനു വെള്ളവും ചേർത്തു തിളയ്ക്കുമ്പോൾ ചിക്കൻ ചേർത്തു മൂടി വച്ചു വേവിക്കുക.

  • ചിക്കൻ വെന്തു കറി കുറുകുമ്പോൾ വേവിച്ച തുവരപ്പരിപ്പു ചേർത്തു നന്നായി തിളപ്പിച്ചു വാങ്ങി വയ്ക്കുക.

  • എണ്ണ ചൂടാക്കി കടുകും വറ്റൽമുളകും കറിവേപ്പിലയും ഒന്നൊന്നായി ചേർത്തു മൂപ്പിച്ചു ചിക്കൻ സാമ്പാറിനു മുകളിൽ ഒഴിച്ചു വിളമ്പാം.