Saturday 27 June 2020 03:15 PM IST : By ഡോ. ബി. സുമാദേവി

30 സെക്കൻഡോളം പുരട്ടണം; ഭക്ഷണത്തിനു മുൻപേ കഴുകിക്കളയണം: സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ മറക്കരുത് ഈ കാര്യങ്ങൾ

sanitiztgfvvhb667

∙ഹാന്‍ഡ് റബ്ബ്, ഹാന്‍ഡ് വാഷ് – ഇവയുടെ വ്യത്യാസമെന്ത്?

സോപ്പും വെള്ളവും ഉപയോഗിച്ചു െെകകള്‍ കഴുകുന്ന രീതിയാണ് ഹാന്‍ഡ് വാഷ്. ശാസ്ത്രീയമായ രീതിയില്‍ െെകകളുടെ എല്ലാ ഭാഗങ്ങളിലും സോപ്പു പതപ്പിച്ച് ഒഴുകുന്ന വെള്ളത്തില്‍ കഴുകി വൃത്തിയാക്കാന്‍ വേണ്ട ഏഴു സ്െറ്റപ്സ് അടങ്ങുന്ന 40 മുതല്‍ 60 സെക്കന്‍ഡുകള്‍ വേണ്ടിവരുന്നതാണ് ഹാന്‍ഡ് വാഷ്. െെകകളില്‍ മണ്ണോ പൊടിയോ അഴുക്കോ കണ്ണുകള്‍ക്കു കാണുന്ന രീതിയില്‍ പറ്റിയിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും ഹാന്‍ഡ് വാഷിങ് തന്നെ ചെയ്യണം.

എന്നാല്‍ വെള്ളം കൂടാതെ ആന്റിസെപ്റ്റിക് ഉപയോഗിച്ചു കണ്ണുകള്‍ക്കു ഗോചരമല്ലാത്ത മാലിന്യം െെകകളില്‍ പറ്റിയതായി തോന്നുമ്പോഴൊക്കെ ചെയ്യാവുന്ന ഒന്നാണ് ഹാന്‍ഡ് റബ്ബ്. ഹാന്‍ഡ് വാഷിന്റെ അതേ ഘട്ടങ്ങളിലൂടെ വേണം ഹാന്‍ഡ് റബ്ബും െെകകളുടെ എല്ലാ ഭാഗങ്ങളിലും പുരട്ടേണ്ടത്. 20 മുതല്‍ 30 സെക്കന്‍ഡ് സമയം വേണ്ടിവരും.

∙ഹാന്‍ഡ് റബ്ബിനു വേണ്ട സാനിറ്റൈസറുകളിലെ പ്രധാന ഉള്ളടക്കം എന്താണ്?

ഈെെതല്‍ ആല്‍ക്കഹോള്‍ ചുരുങ്ങിയത് 60 ശതമാനമാണ് ആന്റിസെപ്റ്റിക് ആയി പ്രവര്‍ത്തിക്കുന്നത്. ചില ഉത്പന്നങ്ങളിൽ 60 – 95 ശതമാനം വരെ അടങ്ങിയിട്ടുണ്ടാകും. ഇതുമൂലം സാധാരണ ജലദോഷമുണ്ടാക്കുന്ന ഫ്ലൂ െെവറസുകളും ഇന്നു പൊട്ടിപ്പുറപ്പെട്ട കൊറോണ െെവറസിനെയും എച്ച്ഐവി െെവറസ് പോലും നശിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.ഐസോ പ്രൊപ്പൈൽ ആൽക്കബോൾ എന്നതും ചില സാനിെെടസറുകളിലെ പ്രധാന ഘടകമായി കാണാറുണ്ട്.

ആല്‍ക്കഹോള്‍ കൂടാതെ ആന്റിസെപ്റ്റിക്കായി തന്നെ പ്രവര്‍ത്തിക്കുന്ന ക്ലോര്‍ഹെക്സിഡിന്‍ പോലുള്ള വസ്തുക്കളും ബാക്ടീരിയകളുടെ സ്പോർ ( spores – പ്രതികൂല സാഹചര്യങ്ങളിൽ രൂപപ്പെടുന്ന, ബാക്ടീരിയകളുെട നിലവനിൽപ്പിന് സഹായിക്കുന്നവയാണ് സ്പോറുകൾ. ഈ സ്പോറുകൾക്ക് ചെറുത്തുനിൽക്കാൻ നല്ല കഴിവുണ്ട്. ) നശിപ്പിക്കുന്ന ഹൈഡ്രോജൻ പെറോക്സൈഡ് എന്നിവയും അടങ്ങിയിട്ടുണ്ടാവും. കൂടാതെ ചര്‍മത്തിനു വരയോ ഇറിറ്റേഷനോ ഉണ്ടാവാതിരിക്കാന്‍ ഇമോലിയന്റ് ആയി അലോവെര, ഗ്ലിസറിൻ, വൈറ്റമിൻ ഇ എന്നിവയും ചില സാനിറ്റൈസറുകളില്‍ ഉണ്ടാകും. നിറത്തിനും സുഗന്ധത്തിനുമുള്ള ചില ഘടകങ്ങളും ഉണ്ടാകും.

∙സാനിറ്റൈസര്‍ എത്ര അളവില്‍ വേണ്ടിവരും ഒരു തവണ െെകകള്‍ വൃത്തിയാക്കാന്‍? എത്ര നേരം െെകകളില്‍ ഇതു പുരണ്ടിരിക്കണം (Contact time).

മൂന്നു മി.ലി. ദ്രാവകമോ, പതയോ (Foam), ജെല്ലോ ഉള്ളംെെകയിലേക്ക് ഒഴിച്ചുവേണം ഘട്ടങ്ങളായി െെകകളുടെ എല്ലാ ഭാഗങ്ങളിലും തേച്ചുപിടിപ്പിക്കാന്‍. 30 െസക്കന്റോളം പുരട്ടുന്നതാണ് ഉത്തമം. കൂടുതല്‍ പ്രാവശ്യം ഹാന്‍ഡ് റബ്ബ് ചെയ്യേണ്ടിവരുമ്പോള്‍ 15 മുതല്‍ 20 സെക്കന്‍ഡുകള്‍ വരെയെങ്കിലും contact time കിട്ടണം. അതിനുശേഷം െെകകള്‍ കാറ്റില്‍ ഉണക്കണം.

∙സാനിറ്റൈസര്‍ തുടരെത്തുടരെ ഉപയോഗിച്ചാലുള്ള ദോഷങ്ങള്‍?

ചര്‍മം വരണ്ടതാകാനും വിണ്ടുകീറി രക്തം വരാനും ഇടയുണ്ട്. ഇമോളിയന്റുകള്‍ അടങ്ങിയിട്ടുള്ള ജെല്‍ രൂപത്തിലുള്ള സാനിറ്റൈസറുകള്‍ ഇതിനു പരിഹാരമാണ്. അപൂര്‍വം ചിലര്‍ക്ക് ചില ഘടകങ്ങള്‍ അലര്‍ജിയും ഉണ്ടാക്കാറുണ്ട്. കോൺടാക്റ്റ് െഡർമറ്റൈറ്റിസ് എന്ന അവസ്ഥയ്ക്കും കാരണമാകാം. ഇവര്‍ സാനിറ്റൈസര്‍ വാങ്ങുമ്പോള്‍ അതിെല ഉള്ളടക്കവും സുരക്ഷാനിര്‍ദേശങ്ങളും വ്യക്തമായി മനസ്സിലാക്കിയിട്ടേ വാങ്ങാവൂ. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ കത്തുപിടിക്കാന്‍ ഇടയാക്കും. െെകകള്‍ വായുവില്‍ ഉണങ്ങിയെന്നു ബോധ്യം വന്നാലേ തീയുടെ അടുത്തേക്ക് പോകാവൂ.

∙ സാനിറ്റൈസര്‍ ഉപയോഗിച്ചശേഷം െെകകൊണ്ടു ഭക്ഷണം കഴിക്കാമോ?

സാനിറ്റൈസറുകളിലെ പ്രധാന ഘടകങ്ങളൊന്നും വായിലൂടെ മനുഷ്യശരീരത്തില്‍ കടക്കാന്‍ പാടില്ലാത്തതാണ്. അതുകൊണ്ട് ഹാന്‍ഡ് റബ്ബിനുശേഷം സ്പൂണ്‍ അല്ലെങ്കില്‍ ഫോർക്ക്, കത്തി എന്നിവ ഉപയോഗിച്ചു വേണം ഭക്ഷണം കഴിക്കാന്‍. അല്ലെങ്കില്‍ നന്നായി ഹാന്‍ഡ് വാഷ് ചെയ്തിട്ടേ െെക കൊണ്ടു ഭക്ഷണം കഴിക്കാവൂ.

∙ കോവിഡ് 19 വ്യാപനം തടയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ അല്ലാത്ത പൊതുജനങ്ങള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതുണ്ടോ? എപ്പോഴെല്ലാം?

വീട്ടിനുള്ളില്‍ തന്നെ ഇരിക്കുന്ന സാഹചര്യത്തില്‍ വീടും പരിസരവും ശുചിയാക്കി വയ്ക്കുന്നതോടൊപ്പം വ്യക്തിശുചിത്വവും പാലിക്കേണ്ടതാണ്. അതിനുവേണ്ടി സാനിറ്റൈസര്‍ ആവശ്യമായി വരില്ല. എന്നാല്‍ വിദേശത്തുനിന്നു വന്നവരെ ക്വാററ്റീൻ കാലത്ത് ഭക്ഷണവും മറ്റും നല്‍കി പരിപാലിക്കേണ്ട വ്യക്തികള്‍ അത്തരം ഘട്ടങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ വച്ചു െെകകള്‍ ശുചിയാക്കേണ്ടതാണ്. ഒപ്പം മുഖാവരണം (Mask) ധരിക്കേണ്ടതുമാണ്.ചിലരെങ്കിലും വീടിനു പുറത്തുപോകേണ്ട സാഹചര്യം വരാം. ആ അവസരത്തില്‍ തുണികൊണ്ടുള്ള മുഖാവരണവും ഒരു ചെറിയ സാനിറ്റൈസര്‍ കുപ്പി പോക്കറ്റിലോ, കയ്യിലോ കരുതുന്നതു നല്ലതാണ്. ഡോര്‍ ഹാന്‍ഡില്‍, ലിഫ്ട് ബട്ടണ്‍, കടകളിലും മറ്റും പോകുമ്പോള്‍ തൊടേണ്ടി വരുന്ന പ്രതലങ്ങള്‍, വസ്തുക്കള്‍ എന്നിവയില്‍ ഏതെങ്കിലും നമുക്കു മുമ്പു അതുമായി സമ്പര്‍ക്കത്തില്‍ വന്ന ഒരു രോഗിയില്‍ നിന്നു െെവറസുകള്‍ പറ്റിപ്പിടിക്കാന്‍ ഇടയായിട്ടുണ്ടെങ്കില്‍ മണിക്കൂറുകളോളം ദിവസങ്ങളോളം അവ അവിടെ നിലനില്‍ക്കാമെന്നുള്ളതുകൊണ്ട് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. അവയില്‍ ഏതെങ്കിലും തൊട്ടതിനുശേഷം ഒാര്‍ക്കാതെ െെകകള്‍ കണ്ണിലോ മൂക്കിലോ വായിലോ കൊണ്ടുപോയാല്‍ ശ്ലേഷ്മസ്തരത്തിലൂടെ െെവറസ് നമ്മുടെ ശരീരത്തില്‍ കടക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പുറത്തിറങ്ങേണ്ടി വരുമ്പോള്‍ ഇത്തരം പ്രതലങ്ങളില്‍ തൊട്ടതിനുശേഷം ഒാേരാ തവണയും െെകകള്‍ സാനിെെടസ് ചെയ്യണം.

ഡോ. ബി. സുമാദേവി

എറണാകുളം

Tags:
  • Manorama Arogyam
  • Health Tips