Friday 24 July 2020 02:19 PM IST : By ജീനാ വർഗീസ്

സ്മൂത്തിയും ദോശയും സൂപ്പും : 5 സൂപ്പർ മൈക്രോഗ്രീൻ വിഭവങ്ങൾ

micro

െെമക്രോഗ്രീന്‍സ് എന്നറിയപ്പെടുന്ന ചെറുചെടികള്‍ പ്രചാരത്തിലായതോടെ എല്ലാ ദിവസവും ഇലക്കറികള്‍ എന്ന മനോഹരമായ, ആരോഗ്യകരമായ തീരുമാനത്തിലേക്ക് നാം എത്തുകയാണ്. ഇവ ദിവസേന നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വലിയ ചെടികളില്‍ നിന്നും ലഭിക്കുന്ന, സാധാരണ ഉപയോഗിക്കുന്ന ഇലകളെക്കാള്‍ ഉയര്‍ന്ന പോഷകമൂല്യവും രുചിയും ഈ കുഞ്ഞന്‍ചെടികള്‍ക്കുണ്ട്. അതുകൊണ്ട് കഴിക്കുന്ന അളവ് കുറഞ്ഞാലും ആവശ്യത്തിനു പോഷകങ്ങള്‍ ലഭിക്കും.

െെമക്രോഗ്രീന്‍സ് തയാറാക്കാന്‍ േഗാതമ്പ്, ബാർലി, റാഗി തുടങ്ങിയ ധാന്യങ്ങളും പയറുവര്‍ഗങ്ങളായ ചെറുപയര്‍, വന്‍പയര്‍, കടല, മുതിര, ഗ്രീന്‍പീസ് തുടങ്ങിയവയും ഉപയോഗിക്കാം. ചീര വിത്തുകള്‍, സെലറി, ബ്രോക്കോളി, കോളിഫ്ലവര്‍, ഫ്ലാക്സ് സീഡ്, ചിയാ സീഡ്സ്, ഗാർഡൻ ക്രെസ് സീഡ്സ് (ആശാളി), കടുക്, ഉലുവ തുടങ്ങിയവയും നല്ലതാണ്.

ഇതാ മൈക്രോഗ്രീൻസ് കൊണ്ടു തയാറാക്കാവുന്ന, രുചികരവും പോഷക സമൃദ്ധവുമായ 5 വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ

1. െെമക്രോഗ്രീന്‍ ഒാംലറ്റ്

ചേരുവകൾ

മുട്ട – രണ്ട്

സവാള അരിഞ്ഞത് – രണ്ടു ടേബിള്‍ സ്പൂണ്‍

പച്ചമുളക് അരിഞ്ഞത് – ഒരു ടീസ്പൂണ്‍

െെമക്രോഗ്രീന്‍ അരിഞ്ഞത് – ഒരു കപ്പ്

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മുട്ടയും മറ്റു ചേരുവകളും നന്നായി അടിച്ചെടുക്കുക. ഒരു പാന്‍ എണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്കു മുട്ട മിശ്രിതം ഒഴിച്ച് ഒാംലറ്റ് തയാറാക്കുക.

2. ഗ്രീന്‍ ദോശ

ചേരുവകൾ

ദോശമാവ്/ഗോതമ്പ് മാവ് – രണ്ടു കപ്പ്

െെമക്രോഗ്രീന്‍ പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

ഇഞ്ചി, പച്ചമുളക് അരിഞ്ഞത് – ഒരു ടീസ്പൂണ്‍

സവാള അരിഞ്ഞത് – അര കപ്പ്

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചേരുവകളെല്ലാം പാകത്തിന് ഉപ്പു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

പാന്‍ ചൂടാക്കി എണ്ണ ഒഴിച്ചു ചെറുതീയില്‍ ദോശ ചുട്ടെടുക്കാം.

3. െെമക്രോഗ്രീന്‍ സൂപ്പ്

ചേരുവകൾ

െെമക്രോഗ്രീന്‍ അരിഞ്ഞത് – ഒരു കപ്പ്

ചിക്കന്‍ പൊടിയായി അരിഞ്ഞത് – 100 ഗ്രാം

ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് – ഒരു ടീസ്പൂണ്‍

കാരറ്റ് അരിഞ്ഞത് – കാല്‍ കപ്പ്

സവാള അരിഞ്ഞത് – കാല്‍ കപ്പ്

കോണ്‍ഫ്ലോര്‍ – ഒരു ടീസ്പൂണ്‍

ഉപ്പ്, ബട്ടര്‍ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി ബട്ടര്‍ ഇടുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കുക. വഴറ്റിയശേഷം കാരറ്റും സവാളയും ചേര്‍ത്തു വഴറ്റുക. ചിക്കന്‍ ഇതിലേക്ക് ചേര്‍ത്തു വഴറ്റിയതിനുശേഷം ആവശ്യത്തിന് കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത് വഴറ്റാം. ഇതിലേക്ക് മൂന്നു കപ്പ് വെള്ളം ഒഴിച്ചു തിളപ്പിക്കുക. കോണ്‍ഫ്ലോര്‍ അല്പം വെള്ളത്തില്‍ കലക്കി ഒഴിച്ചു നന്നായി ഇളക്കുക. കുറുകുമ്പോള്‍ െെമക്രോഗ്രീന്‍ ചേര്‍ത്ത് നന്നായി ഇളക്കി വിളമ്പാം.

4. െെമക്രോഗ്രീന്‍ സാലഡ്

ചേരുവകൾ

െെമക്രോഗ്രീന്‍ അരിഞ്ഞത് – ഒരു കപ്പ്

വെള്ള കടല േവവിച്ചത് – രണ്ടു കപ്പ്

സവാള, കാരറ്റ് അരിഞ്ഞത് – അര കപ്പു വീതം

കാപ്സിക്കം അരിഞ്ഞത് – അര കപ്പ്

പച്ചമുളക് അരിഞ്ഞത് – ഒരു ടീസ്പൂണ്‍

തേങ്ങ ചുരണ്ടിയത് – രണ്ടു ടേബിള്‍ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി അതിലേക്ക് രണ്ടു ടീസ്പൂണ്‍ ഒലിവ് ഒായില്‍ ഒഴിക്കുക. ഇതിലേക്ക് മിക്സ് ചെയ്തുവച്ചിരിക്കുന്ന ചേരുവകള്‍ ചേര്‍ത്തു രണ്ടു മിനിറ്റു ചൂടാക്കുക.

5. െെമക്രോഗ്രീന്‍ സ്മൂത്തി

ചേരുവകൾ

െെപനാപ്പിള്‍ അരിഞ്ഞത് – രണ്ടു കപ്പ്

െെമക്രോഗ്രീന്‍ അരിഞ്ഞത് – അര കപ്പ്

വെള്ളം – അര കപ്പ്

തേന്‍ – ഒരു ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം

ചേരുവകള്‍ മിക്സിയില്‍ അടിച്ചു െഎസ് ക്യൂബ് ചേര്‍ത്തു വിളമ്പാം

തയാറാക്കിയത്

ജീനാ വർഗീസ്

ന്യൂട്രീഷനിസ്‌റ്റ്

ആലപ്പുഴ

Tags:
  • Manorama Arogyam
  • Health Tips