സാലഡുകളെ നാം കൂടുതൽ സ്നേഹിക്കുന്ന കാലമാണിത്. അതിന് ഒാരോരുത്തർക്കും ഒാരോ കാരണങ്ങളുമുണ്ട്. എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു ഹെൽത്തിഫൂഡ് ആയി സാലഡിനെ പരിഗണിക്കുന്നവരാണ് ഒരു കൂട്ടർ. മറ്റു ചിലർക്കാകട്ടെ ശരീരഭാരം കുറയ്ക്കാനുള്ള വഴിയാണ് സാലഡ്. സാലഡിന്റെ ആരോഗ്യരുചിയെ ഇഷ്ടപ്പെട്ട് അതിന് പുതുഭാവങ്ങൾ പകരുന്നവരാണ് മറ്റൊരു വിഭാഗം.
കാര്യം എന്തു തന്നെയായാലും ആരോഗ്യഭക്ഷണത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ സാലഡിനെ ഒഴിവാക്കാൻ കഴിയില്ല. ഇതാ ഇവിടെ ഒരു സൂപ്പർ സാലഡിനെ പരിചയപ്പെടുത്തുകയാണ്.
പേര് മൈക്രോഗ്രീൻ ചിക്കൻ സാലഡ്.
മൈക്രോഗ്രീൻസ്, കാരറ്റ്, മാതളം, സാലഡ് വെള്ളരി, ഉപ്പിട്ടു വേവിച്ച ചിക്കൻ, ചിയ – ഫ്ളാക്സ്
– മത്തങ്ങ സീഡ്സ്, ബദാം, ഒലിവ് എണ്ണ എന്നിവയാണിതിന്റെ ചേരുവകൾ. പച്ചക്കറികളും ചിക്കനും സീഡ്സും ചേരുമ്പോൾ അതൊരു സൂപ്പർ കൂൾ രുചിയായി മാറുമെന്നു പറയേണ്ടതില്ലല്ലോ.
ശരീരഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർക്ക് ധൈര്യമായി കഴിക്കാവുന്ന ഒരു സാലഡാണിത്.
ഈ സാലഡ് നമുക്കായി തയാറാക്കുന്നത് കൊച്ചി ആസ്‌റ്റർ മെഡ്സിറ്റിയിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റായ സൂസൻ ഇട്ടിയാണ്.
വിഡിയോ കാണാം