നമ്മുെട ജീവവായു– ഒാക്സിജൻ. ഒാക്സിജൻ ഇല്ലാതെ ജീവജാലങ്ങൾക്കു ഒരു നിമിഷം പോലും നിലനിൽക്കാൻ കഴിയില്ല. ഒാക്സിജൻ ഒരു മരുന്നു തന്നെയാണ്. ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വാതകരൂപത്തിലുള്ള മരുന്ന്.
1990 കൾക്കു ശേഷം ലോകത്തിൽ ഒാക്സിജൻ ബാറുകൾ സ്ഥാപിക്കപ്പെടാൻ തുടങ്ങി. അന്തരീക്ഷമലനീകരണത്തിന്റെ പ്രയാസങ്ങൾ മാറ്റിയെടുക്കാൻ ഇത്തരം ഒാക്സിജൻ ബാറുകൾ സഹായിക്കും. 2019 ഡൽഹിയിലാണ് ഇന്ത്യയിലെ ആദ്യ ഒാക്സിജൻ ബാർ തുടങ്ങിയത്.
ആശുപത്രികളിൽ, വലിയ സിലിണ്ടറുകളിലൂെട മാത്രം ലഭിച്ചിരുന്ന ഒാക്സിജൻ മരുന്ന് ഇന്ന് കൈയിൽ കൊണ്ടു നടക്കാൻ പറ്റുന്ന രീതിയിലേക്കു മാറിയിട്ടുണ്ട്.
ഈ ലക്കം മരുന്നുകളെ അറിയാൻ പംക്തിയിൽ ഓക്സിജൻ മരുന്നിനെ കുറിച്ചാണ് ഡോ കെ.ജി.രവികുമാർ സംസാരിക്കുന്നത്