മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂട്ടിയുടെ മനോഹരമായ ചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്. മെഗാതാരത്തിന്റെ എഴുപതാം ജന്മദിനം പ്രമാണിച്ചാണ് ചിത്രം ഒരുക്കിയത്. 600 മൊബൈല്‍ ഫോണുകളും ആറായിരം മൊബൈല്‍ ആക്സസറീസും കൊണ്ടാണ് മമ്മൂട്ടിയുടെ ചിത്രം തീർത്തത്. ഇരുപതടി വലുപ്പത്തിലാണ് കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്വെന്ഷന് സെന്ററിൽ ചിത്രം ഒരുക്കിയത്.
ചിത്രം പൂര്‍ത്തിയാക്കാന്‍ പത്തു മണിക്കൂർ സമയമെടുത്തു. നിറങ്ങളുടെ ലഭ്യതയായിരുന്നു പ്രശ്നം. പൗച്ചുകൾ, സ്ക്രീൻ ഗാഡ്, ഡാറ്റാ കേബിൾ, ഇയര്‍ഫോൺ, ചാര്‍ജര്‍ വരെ ചിത്രം തയാറാക്കാൻ ഉള്‍പ്പെടുത്തി. മമ്മൂട്ടി ആരാധകനായ എം ടെല്‍ അനസിന്റെ ആഗ്രഹപ്രകാരം ജന്മദിന സമ്മാനമായാണ് ചിത്രം ഒരുക്കിയത്. ചിത്രകലയിലെ നൂറു മീഡിയങ്ങള്‍ ഉന്നമിട്ട് ചെയ്യുന്ന 75 മത്തെ മീഡിയമാണ് മൊബൈല്‍ ഫോണ്‍.
20 അടി മൊബൈല്‍ഫോണ്‍ മമ്മൂട്ടി Mammootty Portrait with 600 Mobile phones | Mammookka Birthday Tribute