Wednesday 08 March 2023 01:00 PM IST : By സ്വന്തം ലേഖകൻ

ലണ്ടനിൽ നിന്ന് ചട്ടിയും കലവും വാങ്ങി തുടങ്ങിയ പാചകം, സോഫ്റ്റ്‍വെയർ എൻജിനീയർ കീർത്തിയെ പ്രശസ്തയാക്കിയ മാജിക്

macaron-gal

കീർത്തി നായർ എന്നു പറഞ്ഞാൽ അധികമാർക്കും അറിയുന്നുണ്ടാകില്ല. എന്നാൽ ‘മാക്കറോൺ ഗാൽ’ എന്ന ഒറ്റപ്പേരു കേട്ടാൽ ഭക്ഷണപ്രിയർക്ക് എളുപ്പം മനസ്സിലാകും. 260000 ലധികം ഫോളോവേഴ്സ് ഉള്ള ‘മാക്കറോൺ ഗാൽ’ എന്ന ഇൻസ്റ്റഗ്രാം പേജാണ് സോഫ്റ്റ്‍െവയർ എൻജിനീയറായ കീർത്തിയെ പ്രശസ്തയാക്കിയത്. തനിനാടൻ വിഭവങ്ങൾ അതിസുന്ദരമായി തയാറാക്കുന്ന വിഡിയോയും കൊതിപ്പിക്കൽ നിറഞ്ഞ വിവരണവും കണ്ടാൽ ആരുടെ വായിലും കപ്പലോടും.

‘‘കല്യാണം കഴിഞ്ഞു സ്കോട്ട്ലൻഡിലെ എഡിൻബറയിലെത്തിയപ്പോൾ നാട്ടിൽ കിട്ടുന്ന രുചികൾ മിസ്സ് ചെയ്യാൻ തുടങ്ങി. കൊതി കൂടിയപ്പോൾ ഞാൻ അന്വേഷിച്ചിറങ്ങി. നാട്ടിൽ നിന്ന് ഓൺലൈനായും ലണ്ടനിൽ നിന്നുമെല്ലാം ചട്ടിയും കലവും ഉരുളിയും പച്ചക്കറികളുമെല്ലാം വാങ്ങിത്തുടങ്ങി. വില അൽപം കൂടുതലാണെങ്കിലും എല്ലാം ഇവിടെക്കിട്ടും. എന്റെ വിഭവങ്ങളുടെ പടം അമ്മയ്ക്കും കൂട്ടുകാർക്കും അയച്ചു കൊടുക്കുമായിരുന്നു. കൂട്ടുകാർ പറഞ്ഞിട്ടാണ് ഞാൻ ഇൻസ്റ്റഗ്രാം പേജ് തുടങ്ങിയത്.’’ അമ്മ പ്രസന്നകുമാരിയാണു പാചകത്തിൽ കീർത്തിയുടെ ഗുരു.

കീർത്തിനായരുടെ വിശേഷങ്ങളും തനിനാടൻ പാചകക്കുറിപ്പുകളും വായിക്കാം ഈ ലക്കം വനിതയിൽ