ചേച്ചിയെ നേരിൽ കാണണമെന്ന് കുറേ നാളായി ആ ഗ്രഹിക്കുന്നു.’ സംസാര ശേഷിയില്ലാത്ത ആ കു ട്ടി അവന്റെ ഭാഷയിൽ പറഞ്ഞത് കൂടെ വന്നയാൾ വാക്കുകളിലേക്ക് മൊഴി മാറ്റി. :
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങ ൾക്ക് കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് ദേശീയ പുരസ്കാരം നൽകി ആദരിച്ച ധന്യ രവിയോട് പിന്നെയും വിശേഷങ്ങൾ ചോദിക്കുകയാണ് അവൻ. ‘എന്താണ് ചേച്ചിയുടെ ജീവിതത്തിന്റെ വിജയരഹസ്യം.? എന്തു പ്രവർത്തനങ്ങൾക്കാണ് ഈ അവാർഡ് കിട്ടിയത്?’
പുഞ്ചിരിയോടെ ആ കുട്ടിയെ നോക്കി ധന്യ പറഞ്ഞു. ‘‘ഞാൻ എന്നെ ഒരു പരിമിതിയുടെ പേരിലും തളച്ചിട്ടില്ല. അ വയ്ക്കു മീതെ പറക്കാൻ പഠിച്ചു. പഠിച്ച ചില കാര്യങ്ങൾ ചുറ്റുമുള്ളവർക്കു പറഞ്ഞു കൊടുക്കാനും സാധിച്ചു. അതിനൊക്കെയാണ് എനിക്ക് ഈ അവാർഡ് കിട്ടിയത്.’’ കണ്ണിലൊരു പുതിയ വെളിച്ചം പടർന്നതു പോലെ അവൻ ധന്യയെ നോക്കി. ബെംഗളൂരുവിൽ ‘താണ്ഡവ്’ എന്ന ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിൽ മോട്ടിവേഷനൽ സ്പീക്കറായി എത്തിയതായിരുന്നു ധന്യ.
പരിപാടി കഴിഞ്ഞപ്പോൾ ധന്യക്കൊപ്പം ബെംഗളൂരുവിലെ അവരുടെ വീട്ടിലേക്ക് പോകാനൊരുങ്ങി. ഫോണി ലൂടെ ഊബറിന്റെ ഡിസേബിള‍്‍ഡ് ഫ്രണ്ട്‌ലി വാൻ ധന്യ ത ന്നെ ബുക്ക് ചെയ്തു. നിമിഷങ്ങൾക്കകം വണ്ടിയെത്തി. പിന്നിലെ വാതിലിൽ നിന്ന് വീൽചെയർ ഉരുട്ടി കയറ്റാൻ പാകത്തിനുള്ള സംവിധാനങ്ങൾ പുറത്തേക്ക് നീണ്ടു. ധന്യയുടെ വീൽചെയർ ഉള്ളിലേക്ക് കയറിയതും, ഡ്രൈവർ അത് ബെൽട്ടിട്ട് ഉറപ്പിച്ചു. നമ്മുടെ നാട്ടിലും ഭിന്നശേഷിക്കാർക്കായി ഇത്തരം സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് മനസ്സിൽ മോഹിച്ച് യാത്ര തുടർന്നു...

ചുറ്റും ചിറകുവിരിച്ച് മാലാഖമാർ
‘പൊട്ടലും കൂടിച്ചേരലും കഴിഞ്ഞുള്ള എന്റെ രൂപത്തെ ഞാൻ ‘ഡിവൈൻ ഡിസൈൻ’ എന്നാണ് വിളിക്കുന്നത്. ടീനേജ് ആയതോടെ പൊട്ടലിന്റെ എണ്ണം കുറഞ്ഞു. അസുഖത്തിന്റെ ബാക്കിപത്രമായി എല്ലുകൾക്ക് അപാകത, ബ്രോങ്കൈറ്റീസ്, കാഴ്ച പ്രശ്നങ്ങൾ, പല്ലിന്റെ തകരാറുകൾ ഒക്കെ കൂടെയുണ്ട്. ഇതൊക്കെയുണ്ടെങ്കിലും ഞാൻ വളരെയധികം ബ്ലെസ്ഡ് ആ ണെന്നാണ് എനിക്കെപ്പോഴും തോന്നുന്നത്.
ആദ്യകാലത്തൊക്കെ ചിലപ്പോൾ ഞാൻ വിഷമിച്ചിട്ടുണ്ടാകാം, ഇല്ലെന്നല്ല. ഞാൻ ഇങ്ങനെയാണ് എന്നു പൂർണമായും എന്നെ തന്നെ പറഞ്ഞു മനസ്സിലാക്കി, ആ യാഥാർഥ്യം ഉൾക്കൊണ്ടപ്പോൾ മുതൽ പിന്നെ സംഭവിക്കുന്നതൊക്കെ ഏതെങ്കിലും തരത്തിൽ അനുഗ്രഹമായിട്ടാണ് തോന്നുന്നത്. എന്റെ എല്ലാ കാര്യങ്ങൾക്കും ജനിച്ച അന്നു മുതൽ ഇന്നു വരെ ഒപ്പം നിൽക്കുന്ന മാതാപിതാക്കൾ തൊട്ട് തുടങ്ങുന്നു എനിക്കു ലഭിച്ച അനുഗ്രഹങ്ങൾ. മറ്റുള്ള കുട്ടികള്‍ക്കു കിട്ടുന്നതൊക്കെ അവർ എനിക്കും തരാൻ ശ്രമിച്ചു. ചെറുപ്പത്തിൽ കൂട്ടുകാർക്കൊപ്പം ഞാനും കളിക്കാൻ പോകും. കഥകൾ പറഞ്ഞിരിക്കും... ‘അത് നിനക്ക് സാധിക്കില്ല’ എന്നവർ എന്നോട് പറയാത്തതാണ് അവർ ചെയ്ത ഏറ്റവും നല്ല കാര്യം.
കൂടുതൽ വായനയ്ക്ക് മാർച്ച് ലക്കം വനിത വായിക്കൂ