Friday 26 March 2021 01:52 PM IST

ഭാര്യയെ ഇന്റീരിയര്‍ ഡിസൈനറാക്കിയ മാതൃക ഭര്‍ത്താവ്; ആ മാജിക്കില്‍ പിറവികൊണ്ടത് ആരും കൊതിക്കുന്ന വീട്

Ali Koottayi

Subeditor, Vanitha veedu

kazhakkoottam-home

വീട്ടുകാര്‍ തന്നെ വീട് ഡിസൈന്‍ ചെയ്തു തുടങ്ങുന്നതാണ് പുതിയ വിശേഷം. സ്വപ്ന ഭവനം മനസ്സില്‍ കൊണ്ടു നടക്കുക മാത്രമല്ല ആര്‍ക്കിടെക്ട് വരച്ചു തരുന്ന പ്ലാനില്‍ തൃപ്തരുമല്ല പുതിയ തലമുറ. തങ്ങളുടെ വീടിനെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണവര്‍. വീട്ടുകാര്‍ തന്നെ ഇന്റീരിയര്‍ ഡിസൈനര്‍മാരായ കഥയാണ് തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് പറയാനുള്ളത്.

കൊച്ചിയില്‍ ബാങ്ക് ജീവനക്കാരിയായ സരിതയാണ് സ്വന്തം വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത് സന്ദര്‍ശകരെ ഞെട്ടിച്ചത്. കട്ട സപ്പോര്‍ട്ടുമായി ഭര്‍ത്താവ് വേണുഗോപാലും മക്കള്‍ പ്രാര്‍ത്ഥനയും പ്രയാഗയും.

kazhakkoottam-home-4
kazhakkoottam-home-2

'ഇന്റീരിയര്‍ ഡിസൈനിങ്ങിനെ കുറിച്ച്  ഒരു ധാരണയും ഇല്ലായിരുന്നു. ജോലിയുടെ ഇടവേളകളില്‍ ഓരോ ഇടവും എങ്ങിനെ ഒരുക്കാമെന്ന് ചിന്തിച്ചു. ഇന്റര്‍നെറ്റ്, മാഗസിനുകള്‍ വായിച്ചും ഒരു ഐഡിയയുണ്ടാക്കി. വീടിന്റെ എല്ലാ ഇടങ്ങളും മനസ്സിലുണ്ടല്ലോ അതു കൊണ്ടു തന്നെ ഇടങ്ങളിലേക്ക് ആവശ്യമുള്ള ഉല്‍പന്നങ്ങളും അലങ്കാരവും മനസ്സില്‍ കണ്ടു.

kazhakkoottam-home-3
kazhakkoottam-home-5
kazhakkoottam-home-9

ഓരോ മുറിയിലും എന്തെല്ലാം ഒരുക്കണമെന്ന് വെവ്വേറെ വരച്ചു തന്നെ ഡിസൈന്‍ ചെയ്തു. അകത്തളത്തിലെ പര്‍ഗോളയുടെ വെളിച്ചത്തിനനുസരിച്ച് ഇടങ്ങള്‍, ഇരിപ്പിടങ്ങള്‍ സെറ്റ് ചെയ്തു. ജിപ്‌സം ഫാള്‍സ് സിലിങ്ങ് നല്‍കി. ഫര്‍ണിച്ചര്‍ എല്ലാം പണിയിച്ചെടുത്തു. കാര്‍പന്റര്‍ക്ക് ഡിസൈന്‍ വരച്ചു നല്‍കി. എല്ലാം സിംപിളായി ചെയ്യണമെന്നതായിരുന്നു മനസ്സില്‍. ഞാന്‍ കൊച്ചിയിലും ഭര്‍ത്താവ് കോട്ടയത്തുമാണ് ജോലി ചെയ്യുന്നത്. വീട് അടഞ്ഞു കിടക്കും ആഴ്ചാവസാനമുള്ള ലീവിലാണ് വീട്ടിലേക്ക് വരുക. ഇന്റീരിയര്‍ ഒരുക്കുമ്പോഴും ഇത് മുന്നില്‍ കണ്ടു. വീട് അടഞ്ഞു കിടന്നാലും പ്രശ്‌നം വരരുത്. പച്ചപ്പിനായി ഇന്റീരിയര്‍ ചെടികള്‍ ക്രമീകരിച്ചു. മനസ്സിലുദ്ദേശിച്ച ലൈറ്റുകള്‍ക്കായി നിരവധി കടകള്‍ കയറിയിറങ്ങിയെങ്കിലും അവസാനം കണ്ടെത്തി. ഇത് അകത്തളത്തിന് പുതു ശോഭ കൊണ്ടുവരാന്‍ സഹായിച്ചു. വാം ലൈറ്റ് ആണ് പരീക്ഷിച്ചത്. 

kazhakkoottam-home-1
kazhakkoottam-home-7
kazhakkoottam-home-10

ഇറ്റാലിയന്‍ ടൈലാണ് ഫ്‌ലോറിന് പ്രധാന വാതില്‍ തേക്കില്‍ നല്‍കി. മുകളിലും താഴെയുമായി നാല് കിടപ്പുമുറികളാണുള്ളത്. എല്ലാം ബാത് അറ്റാച്ച്ഡ്. സിറ്റ് ഔട്ട്, ലിവിങ് ഡൈനിങ്, കിച്ചന്‍ എന്നിവയാണ് മറ്റു സൗകര്യങ്ങള്‍ 3250 ചതുരശ്രയടിയാണ് ആകെ വിസ്തീര്‍ണ്ണം. ആര്‍ക്കിടെക്ട് പ്രവീണ്‍ ആണ് വീടിന്റെ സ്ട്രക്ചര്‍ ഡിസൈന്‍ ചെയ്തത്. മനസ്സില്‍ കണ്ട വീട് യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷമുണ്ട്. ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത് നല്‍കാന്‍ ഇപ്പോള്‍ ഒരു ധൈര്യമൊക്കെ വന്നിട്ടുണ്ട്. സരിത പറഞ്ഞു നിര്‍ത്തി.

kazhakkoottam-home-6
kazhakkoottam-home-8