Tuesday 20 April 2021 03:17 PM IST : By സ്വന്തം ലേഖകൻ

നാടൻ ഭംഗി, പരമ്പരാഗത ശൈലി, ലളിതമായ ഡിസൈൻ, ഇതാണോ മനസ്സിൽ? എങ്കിൽ വീടിന്റെ രൂപം ഇതായിരിക്കും

vaisag 1

പരമ്പരാഗതശൈലിയിലുള്ള വീടു വേണം. ലളിതമായ പ്ലാനിൽ പുതിയ ജീവിതസൗകര്യങ്ങളെല്ലാം ഉൾപ്പെടണം. ഇതായിരുന്നു കൊട്ടാരക്കരയിലുള്ള ശ്രീകുമാറും കുടുംബവും ആർക്കിടെക്ടുമാരായ വിശാഖിനോടും അരുണിനോടും ആവശ്യപ്പെട്ടത്. കൃഷ്ണപുരം കൊട്ടാരം പോലുള്ള പരമ്പരാഗതശൈലിയിലുള്ള കെട്ടിടങ്ങൾ നൽകിയ പ്രചോദനമാണ് ‘ഗുരുസന്തോഷം’ എന്ന ഈ വീടിന്റെ ആകർഷകമായ എക്സ്റ്റീരിയറിനു പിറകിൽ.

vaisag 7

റോഡ് നിരപ്പിൽനിന്ന് ഉയർന്ന പ്ലോട്ട് ആയതിനാൽ എക്സ്റ്റീരിയറിന് വളരെയധികം പ്രാധാന്യം കിട്ടും. നല്ലതുപോലെ ലാൻഡ്സ്കേപ്പിങ് ചെയ്യുകയുമാകാം. ഈ സാധ്യതകളെല്ലാം മുന്നിൽ കണ്ടാണ് പ്ലാൻ തയാറാക്കിയത്. ഒറ്റനിലയിൽ മുറികളെല്ലാം ക്രമീകരിച്ചിരിക്കുന്നു. മൂന്നുവശവും വരാന്തയോടു കൂടിയ വീടാണ്. വീടിന്റെ രണ്ടുവശത്തും വഴിയുള്ളതിനാൽ രണ്ട് മുഖമുള്ള എക്സ്റ്റീരിയർ സൃഷ്ടിച്ചു. രണ്ട് കാർപോർച്ചുണ്ട്. അമ്പലങ്ങളിലും കൊട്ടാരങ്ങളിലുമെല്ലാം കാണുന്നതുപോലെയുള്ള ചെറിയ ഓടുകളാണ് മേൽക്കൂരയിൽ പതിച്ചത്.

vaisag 5

അകത്തളത്തിൽ കാറ്റിനും വെളിച്ചത്തിനുമുള്ള പ്രാധാന്യം പ്രതിഫലിപ്പിച്ചുകൊണ്ട് പ്രധാനവാതിലിനു മുന്നിൽതന്നെ, വരാന്തയോടു ചേർന്നായി ഒരു കോർട്‌യാർഡ് നിർമിച്ചിട്ടുണ്ട്. ഫാമിലി ലിവിങ്ങിനോടു ചേർന്നും ഡൈനിങ്ങിനോടു ചേർന്നും ഓരോ കോർട്‌യാർഡുകളുണ്ട്. പ്രധാനകിടപ്പുമുറിയുടെ ബാത്റൂമിലും ഒരു കോർട്‌യാർഡ് നിർമിച്ചിട്ടുണ്ട്.

vaisag 2

വീടിന്റെ കേന്ദ്രഭാഗം പൂജാമുറിയാണ്. പൂജാമുറിക്കു ചുറ്റും മുറികൾ ക്രമീകരിച്ചിരിക്കുന്നു. മുറികൾ ഉയരം കൂട്ടി നിർമിച്ചതും അകത്തളത്തിനു ഗാംഭീര്യം നിറച്ചു. വാതിലുകളാണ് ശ്രദ്ധേയമായ മറ്റൊരു ഘടകം. പഴയ വീടുകളിലേതുപോലെ ലംബമായ വലിയ കമ്പികൾ പാകിയ വലിയ ജനാലകളാണ്. ജനലുകളുടെയും വാതിലുകളുടെയും മുകളിൽ സ്ഥാപിച്ച, തടിയിൽ കൊത്തിയെടുത്ത ഡിസൈൻ, ഇന്റീരിയറിന്റെ ഭംഗികൂട്ടുന്നു.ഡൈനിങ് ഫാമിലി ലിവിങ് ഏരിയകളിലെ ഭിത്തികളിൽ വരച്ച ചിത്രങ്ങൾ അകത്തളത്തിന്റെ മാറ്റു കൂട്ടുന്നു. അക്രിലിക് പെയിന്റുകൊണ്ടുള്ള ഈ ചിത്രങ്ങൾ ചിത്രകലാവിദ്യാർഥികളാണു വരച്ചത്. ഫർണിച്ചർ വാങ്ങിയതാണ്.

vaisag 3

ടൈലും തടിയും ചേർന്ന കോംബിനേഷനാണ് ഫ്ലോറിങ്ങിന്. തടികൊണ്ടുള്ള ഫോൾസ് സീലിങ്ങിനു താഴെ തടി ഫ്ലോറിങ് വരുന്ന വിധത്തിലാണ് ക്രമീകരണം. തടിയുടെ അതേ ടെക്സ്ചറുള്ള സിന്തറ്റിക് ഫൈബർകൊണ്ടാണ് വരാന്തയിലെ ഫോൾസ് സീലിങ്. അടുക്കളയിലെ കബോർഡുകളും വാഡ്രോബുകളും മറൈൻപ്ലൈ കൊണ്ടു നിർമിച്ചു. അടുക്കള വീടിന്റെ മുൻവശത്തു നിർമിച്ചതിനാൽ പല ഗുണങ്ങളുണ്ട്.

vaisag 4

വരാന്തയിലേക്കു തുറക്കുന്ന ജനലുകളിലൂടെ ധാരാളം കാറ്റും വെളിച്ചവും അകത്തു കയറും. ഗെയ്റ്റ് തുറന്ന് ആരെങ്കിലും വരുന്നുണ്ടെങ്കിൽ അടുക്കളയിൽ നിൽക്കുന്നവർക്ക് പെട്ടെന്ന് കാണാനാകുമെന്നതാണ് മറ്റൊരു ഗുണം. പ്രകൃതിദത്ത പ്രകാശം കൂടാതെ, കൃത്രിമപ്രകാശത്തിനും വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. ഡൈനിങ്ങിലെ ഹാങ്ങിങ് ലൈറ്റ് സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

vaisag 6

1.

vaisag 8

വിശാഖ് രാജ്മോഹൻ,

അരുൺ കെ. ഫൽഗുനൻ

ബീ ദ് നേച്വർ

തിരുവനന്തപുരം, കൊച്ചി

bdhnature.in@gmail.com

Tags:
  • Vanitha Veedu