Saturday 06 June 2020 01:58 PM IST : By സ്വന്തം ലേഖകൻ

'സ്വർഗം താണിറങ്ങി വന്നതോ...'; ഈ വീടിന്റെ ഇന്റീരിയർ കാഴ്ചകൾ കാണുമ്പോൾ ആരും പാടിപ്പോകും!

job-interior987654

അഴകെഴുന്നതത്രയും ഒന്നു ചേർന്നലിഞ്ഞ പോലുള്ള മോഹനദൃശ്യങ്ങളാൽ വിസ്മയിപ്പിക്കുകയാണ് ഈ വീടിന്റെ അകത്തള കാഴ്ചകൾ. സ്വർഗം താണിറങ്ങി വന്നതാണോ... എന്ന് ആരും ചിന്തിച്ചുപോകും.

job-inte8

അഴകളവൊത്ത ഇരട്ട സ്റ്റെയർകെയ്സും സ്വർണനിറമുള്ള ഇറ്റാലിയൻ മാർബിൾ ശോഭ പകരുന്ന അകത്തളവും 45 അടി പൊക്കത്തിലുള്ള താഴികക്കുടവുമെല്ലാം ഈ  വീടിനെ സ്വർഗസമാനമാക്കുന്നു. 

job-inte6

ബഹറിനിൽ വ്യവസായിയായ ജോബ് ആന്റണിയുടെ ചങ്ങനാശ്ശേരി മാമ്മൂട്ടിലുള്ള വീട്ടിലെ കാഴ്ചകളാണിത്. 8000 ചതുരശ്രയടിയാണ് വീടിന്റെ വിസ്തീർണം. 

job-inte3

അതിവിശാലമായ ഇന്റീരിയറോടു കൂടിയ വീട് വേണം എന്നതായിരുന്നു ജോബ് ആന്റണിയുടെ ആഗ്രഹം. വീടിനു നടുവിലായി ഇരട്ടസ്റ്റെയർകെയ്സ് വേണം എന്ന മോഹവും പണ്ടേ മനസ്സിൽ കയറിയതാണ്. സിനിമകളിലെ രമ്യഹർമ്മങ്ങൾ കണ്ടാണ് ഇങ്ങനെയൊരു മോഹം തോന്നിയത്.

job-inte4

ഇറ്റാലിയൻ മാർബിളും തേക്കിൻതടിയും കൊണ്ട് നിർമിച്ച സ്റ്റെയർകെയ്സ് തന്നെയാണ് വീടിന്റെ മുഖ്യ ഹൈലൈറ്റ്. സ്റ്റെയർകെയ്സിനോട് ചേർന്നുള്ള നീളൻ തൂണുകളും നേരെ മുകളിലുള്ള താഴികക്കുടവും മറ്റെങ്ങും കാണാനാകാത്ത കാഴ്ചയാണ്. 

job-inte7

ചുറ്റുപാടുമുള്ള കാഴ്ചകൾ കാണാൻ പാകത്തിന് വീടിനു മുകളിലുള്ള ഒബ്സർവേഷൻ ഡെക്ക്, ഇരുന്നൂറിലധികം ആൾക്കാർക്ക് ഭക്ഷണം കഴിക്കാവുന്ന പാർട്ടി ഏരിയ എന്നിവയും ഇവിടെയുണ്ട്. വീടിനു മുകളിൽ പിടിപ്പിച്ചിട്ടുള്ള സോളർ പാനൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് എസി ഒഴികെ ബാക്കി വൈദ്യുതോപകരണങ്ങൾ എല്ലാം പ്രവർത്തിക്കുന്നത്.

job-inte9

ആർക്കിടെക്ട് ശോഭക് തോമസ് ആണ് വീട് ഡിസൈൻ ചെയ്തത്.

job-inte12
Tags:
  • Vanitha Veedu