Monday 30 March 2020 03:59 PM IST

പൈപ്പിന്റെ വേസ്റ്റ് കൊണ്ട് ഗാർഡൻ ലൈറ്റുകൾ, ബാക്കി വരുന്ന തടിക്കഷണങ്ങള്‍ മൾട്ടി വുഡ് വോൾ ലൈറ്റ്! അച്ചാറ് കുപ്പിയില്‍ വരെ ലൈറ്റ് വിസ്മയം, ചെലവും കുറവ്

Ali Koottayi

Subeditor, Vanitha veedu

l2

വീടിന്റെ ഡിസൈൻ അനുസരിച്ച് ലൈറ്റുകൾ ലഭിക്കുക എന്നത് പുതിയ കാലത്ത് വലിയ മെനക്കേടുള്ള കാര്യമാണ്. എത്ര കടകൾ കയറിയിറങ്ങണം. ഡിസെനർ ഉനൈസിന് ഇത് പക്ഷേ പൂ പറിക്കുന്നതിനേക്കാൾ ഈസിയാണ്. ഡിസൈൻ ചെയ്യുന്ന വീടുകൾക്ക് അവയുടെ തീമിനനുസരിച്ച് ലൈറ്റ് ഡിസൈൻ ചെയ്ത് നൽകുന്നതാണ് ഇപ്പോൾ ഉനൈസിന്റെ ഹോബി. ഇതിന് വേണ്ടി വലിയ ചെലവ് വരുന്നില്ല എന്നതാണ് മറ്റൊരു അത്ഭുതം. വീടിന്റെ നിർമാണ സമയത്ത് ബാക്കി വരുന്ന പ്ലൈവുഡ്, മൾട്ടി വുഡ്, മൈക്ക, ജി.ഐ പൈപ്പ് എന്നിവ കൊണ്ടാണ് ഉനൈസ് മനോഹരമായ ലൈറ്റുകൾ നിർമിച്ചെടുക്കുന്നത്. വേസ്റ്റു വരുന്ന ജി.ഐ പൈപ്പുകൊണ്ട് ഗാർഡൻ ലൈറ്റുകൾ നിർമിച്ചെടുക്കുന്നു.

l-1

തടിപ്പണികളിൽ ബാക്കി വരുന്ന തടിക്കഷണങ്ങളും മൾട്ടി വുഡ് വോൾ ലൈറ്റുകളായി മാറുന്നു. വിവിധ തരം ജാറുകളിലുള്ള ഹാങ്ങിങ് ലൈറ്റുകൾ കിച്ചനെ വ്യത്യസ്തമാക്കാൻ സഹായിക്കുന്നു. ചിതലരിച്ച തടിയും ഉനൈസിന്റെ കയ്യിലൂടെ കടന്നു പോകുമ്പോൾ പുതുജീവൻ കൈവരും. ‘‘പുറത്ത് നിന്ന് വാങ്ങുന്ന ലൈറ്റുകൾ വീടിന്റെ തീം അനുസരിച്ച് കിട്ടണമെന്നില്ല. വലിയ വിലയും നൽകണം ചെറിയ ഒരു മിടുക്കുണ്ടെങ്കിൽ എന്ത് ഉപയോഗിച്ചും ലൈറ്റുകൾ നിർമിച്ചെടുക്കാം. മൈക്ക ഒട്ടിച്ചും നിറം നൽകിയും വീടിന്റെ ഡിസൈനിന് സമാനമായും ലൈറ്റുകൾ നിർമിച്ചെടുക്കാം. ആദ്യം ഇത് വരച്ച് ഡിസൈൻ ചെയ്യും പിന്നെ നിർമാണത്തിലേക്ക് കടക്കും. എൽഇഡി ലൈറ്റുകൾ, സിട്രിപ്പ് ലൈറ്റുകളാണ് ഉപയോഗിക്കുന്നത്’’.– ഉനൈസ് പറയുന്നു.