Wednesday 20 May 2020 04:18 PM IST

മെക്രോമി നോട്ട് എന്താണെന്ന് അറിയാമോ? എങ്കിൽ ഇൻഡോർ ഗാർഡൻ അടിപൊളിയാക്കാം.

Sreedevi

Sr. Subeditor, Vanitha veedu

Main

ഇൻഡോർ ഗാർഡൻ ഏതുകാലത്തും ട്രെൻഡ് ആണ്. ഇൻഡോർ ഗാർഡൻ എങ്ങനെ കൂടുതൽ ഭംഗിയായി വയ്ക്കാം എന്നാണ് പുതിയ ചിന്ത. ചെടികൾ ഭംഗിയായി ഡിസൈൻ ചെയ്ത ഒരു ഹാങ്ങിങ് പോട്ടിൽ തൂകിയിട്ടാൽ കൂടുതൽ മനോഹരമാകും.

2M


 അത്തരമൊരു തൂക്ക് മക്രോമി നോട്ട് കൊണ്ട് ഉണ്ടാക്കാം. സൂചിയുടെ സഹായമില്ലാതെ ചണനൂലോ പരുത്തി നൂലോ കയറോ ഉപയോഗിച്ച് പ്രത്യേക രീതിയിൽ കെട്ടുകൾ ഇട്ട് ഡിസൈനുകൾ ഉണ്ടാക്കുന്ന രീതിയാണ് മെക്രോമി നോട്ട്.  തൃശൂരുള്ള ജോസഫ് ആലപ്പാട്ടും ഭാര്യ ബീനയും മെക്രോമി നോട്ട് ഉപയോഗിച്ച് തൂക്കുചട്ടികൾ ഉണ്ടാക്കുന്നതിൽ മിടുക്കനാണ്.
തൂക്ക് മാത്രമല്ല എഴുപതിലേറെ വ്യത്യസ്ത സാധനങ്ങൾ ഇവർ ഉണ്ടാക്കുന്നു.

വോൾ ഹാങ്ങിങ്, ഫ്ലവർ ഹാങ്ങിങ്, ബോട്ടിൽ ജാക്കറ്റ്, ലാംപ് ഷേഡുകൾ, ബെൽറ്റ്, ബാഗ്, കർട്ടൻ, ടേബിൾ റണ്ണർ... ഇങ്ങനെ പല സാധനങ്ങളും ഉണ്ടാക്കുന്നുണ്ടെങ്കിലും ലോക്ക്ഡൗൺ സമയത്ത് പോട്ട് ഹാങ്ങിങ്ങിനായിരുന്നു ഡിമാൻഡ്. കോട്ടൻ, സിന്തറ്റിക് നൂലുകളാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. ഏതു നിറവും ലഭിക്കും. നോട്ടി ഡിസൈൻസ് എന്ന പേരിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമായും വിൽപന.

ജോസഫ് ആലപ്പാട്: 98460 33927