Thursday 20 December 2018 02:42 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞിപ്പെണ്ണിന്റെ ഒരൽപം വലിയ സോക്സ്; മകളെക്കുറിച്ച് ദുൽഖറിന്റെ കുസൃതി നിറഞ്ഞ പോസ്റ്റ്

dq-d

അച്ഛൻ ആയതോടെ തിരക്കിലാണ് ദുൽഖർ സൽമാൻ. മെയ് അഞ്ചിനായിരുന്നു ദുൽഖറിനും അമാലിനും പെൺകുഞ്ഞ് പിറന്നത്. അടുത്തിടെ ദുൽഖറിന്റെ കൊച്ചു രാജകുമാരിയുടെ പേര് ’മറിയം അമീറ സൽമാൻ’ എന്നാണെന്ന വാർത്തയും പുറത്തുവന്നു. കഴിഞ്ഞ ദിവസം മകളെ സംബന്ധിക്കുന്ന മറ്റൊരു സന്തോഷം കൂടി പങ്കുവച്ച് ദുൽഖർ എത്തി.

തന്റെ കൈയിലിരിക്കുമ്പോൾ ഇത് ചെറുതാണെങ്കിലും അവളുടെ കാലുകൾക്ക് വലുതാണെന്നുമായിരുന്നു മകളുടെ ചെറിയ സോക്സ് കൈയിൽ വച്ചുകൊണ്ടുള്ള ദുൽഖറിന്റെ രസികൻ കമന്റ്. ഇൻസ്റ്റാഗ്രാമിലാണ് ദുൽഖർ കുസൃതി നിറഞ്ഞ ഈ കുറിപ്പെഴുതിയിരിക്കുന്നത്. കുഞ്ഞു ജനിച്ചയുടനെ ദുൽഖർ ഫെയ്‌സ്ബുക്കിലൂടെ ആ സന്തോഷം അറിയിച്ചിരുന്നു.

"ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു." ദുൽഖർ െഫയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.

ചെന്നൈയിലെ മദർഹുഡ് ആശുപത്രിയിലാണ് അമാൽ പ്രസവിച്ചത്. ദുല്‍ഖര്‍, മമ്മൂട്ടി, സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിർമാതാവ് ആന്റോ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.