Saturday 04 May 2019 12:45 PM IST : By സ്വന്തം ലേഖകൻ

പദ്മരാജന്റെ മകൻ അനന്തപത്മനാഭൻ തിരക്കഥ എഴുതുന്ന 'കാറ്റ്‌ വരുന്നു!!

padmarajan-son11

അനശ്വര കലാകാരൻ പദ്മരാജന്റെ മകൻ അനന്തപത്മനാഭൻ തിരക്കഥ എഴുതുന്ന സിനിമ വരുന്നു. 'കാറ്റ്‌' എന്ന ചിത്രത്തിന് വേണ്ടിയാണ് അനന്ത പത്മനാഭൻ കഥയും തിരക്കഥയും ഒരുക്കുന്നത്. മകന് വിജയാശംസകൾ നൽകി അമ്മയുടെ കത്ത് വിഡിയോ രൂപത്തിൽ പുറത്തിറങ്ങി. പത്മരാജന്റെ കഥകളിലെ ചില കഥാപാത്രങ്ങള്‍ സിനിമയില്‍ എത്തുന്നുണ്ട്.

സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അരുൺകുമാര്‍ അരവിന്ദാണ്. ആസിഫ് അലി, മുരളി ഗോപി എന്നിവരാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. 'കാറ്റ്‌' ഒക്ടോബര്‍ 13ന് തിയറ്ററുകളിലെത്തും.