Friday 24 May 2019 02:46 PM IST : By സ്വന്തം ലേഖകൻ

ആരാധകരെ ആവേശത്തിലാഴ്‌ത്തി ’ബിഗ് ബി’യിലെ ബിലാൽ ജോൺ കുരിശിങ്കൽ വരുന്നു!

bilal12

അമൽ നീരദ്- മമ്മൂട്ടി കൂട്ടുക്കെട്ടിൽ 2007 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് ’ബിഗ്‌ ബി’. മമ്മൂട്ടിയുടെ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ’ബിഗ് ബി’യിലെ ബിലാൽ ജോൺ കുരിശിങ്കൽ. ബിലാലായി മമ്മൂട്ടി വീണ്ടും എത്തുന്നു എന്നതാണ് പുതിയ വാർത്ത. ’ബിഗ് ബി’യുടെ രണ്ടാംഭാഗമാണ് ’ബിലാൽ’ എന്ന പേരിൽ  പുറത്തിറങ്ങുന്നത്.

അമൽ നീരദ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2018 ൽ റിലീസാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അമൽ നീരദിന്റെ ഫെയ്‌സ്ബുക് പേജിലൂടെയാണ് സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മുഖമുള്ള പോസ്റ്ററിന് ആരാധകരിൽ നിന്ന് ഗംഭീര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

2005 ൽ പുറത്തിറങ്ങിയ ഹോളിവുഡ്‌ ചിത്രം ’ഫോർ ബ്രദേഴ്സി’നെ ആധാരമാക്കിയാണ് ’ബിഗ് ബി’ ഒരുക്കിയത്. നഫീസ അലി, മനോജ് കെ. ജയൻ, ബാല, സുമിത് നവൽ, മമ്ത മോഹൻദാസ്, പശുപതി, വിജയരാഘവൻ, ഇന്നസെന്റ് , മണിയൻപിള്ള രാജു, ലെന, വിനായകൻ‍ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.