Tuesday 26 February 2019 05:27 PM IST : By സ്വന്തം ലേഖകൻ

സംവിധായകൻ വിനയന്റെ മകളുടെ വിവാഹത്തിന് ദിലീപെത്തി; വിഡിയോ കാണാം

dileep-vinayan

സംവിധായകൻ വിനയന്റെ മകൾ നിഖില വിവാഹിതയായി. അമേരിക്കയിലെ ഗൂഗിൾ ഉദ്യോഗസ്ഥനായ നിഖിൽ മേനോനാണ് വരൻ. കൊച്ചി ഭാസ്കരീയം ഓഡിറ്റോറിയത്തിൽ വച്ചാണ് വിവാഹം നടന്നത്.

വിവാഹത്തിന് നടൻ ദിലീപ്, ഇന്ദ്രജിത്ത്, മല്ലിക സുകുമാരൻ, ചിപ്പി, രഞ്ജിത്ത്, നൈല ഉഷ, സുരേഷ്‌കൃഷ്ണ, മണിയൻപിള്ള രാജു തുടങ്ങിയ സിനിമാരംഗത്തു നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തു. രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത വിവാഹത്തിൽ ശ്രദ്ധേയമായത് നടൻ ദിലീപിന്റെ സാന്നിധ്യമായിരുന്നു.