Thursday 27 June 2019 03:32 PM IST : By സ്വന്തം ലേഖകൻ

പൃഥ്വിരാജുമായുള്ള റൊമാന്‍സ്‌ ഏറെ കടുപ്പമുള്ളതായിരുന്നു; പുതുമുഖ നായിക ദുര്‍ഗ്ഗ കൃഷ്ണ പറയുന്നു

durga-krishna001

പൃഥ്വിരാജിന്റെ റിലീസാകാനിരിക്കുന്ന ചിത്രമാണ് 'വിമാനം.' പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമയിൽ പൃഥ്വിയുടെ നായികയായി എത്തുന്നത് ദുര്‍ഗ്ഗ കൃഷ്ണയെന്ന പുതുമുഖ താരമാണ്. സിനിമയെ കുറിച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ദുര്‍ഗ്ഗ മനസു തുറന്നു.

ആദ്യ ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പമുള്ള റൊമാന്റിക് രംഗങ്ങൾ തനിക്ക് ഏറെ കടുപ്പമായി തോന്നിയെന്ന് ദുര്‍ഗ്ഗ കൃഷ്ണ പറയുന്നു. "ഏറെ ആദരവും ഇഷ്ടവുമുള്ള ഒരു താരത്തിനൊപ്പം റൊമാന്‍സ് ചെയ്യുക എന്നത് പ്രയാസകരമാണ്. എന്നാൽ ഇപ്പോൾ പൃഥ്വിരാജിന്റെ നായികയാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ഞാൻ." ദുർഗ്ഗ പറയുന്നു.

ഓഡിഷനിലൂടെയാണ് ദുർഗ്ഗയെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. ഒരു നാടൻ കഥാപാത്രമായാണ് സിനിമയിൽ ദുർഗ്ഗ എത്തുന്നത്. വിമാനം 22 ന് തിയറ്ററുകളിലെത്തും.