Friday 22 March 2019 12:41 PM IST : By സ്വന്തം ലേഖകൻ

പേടിപ്പിക്കാൻ പാരനോമൽ ത്രില്ലർ മൂവി ’ഇ’ ; ടീസർ കാണാം

e-film

’ഇ’ എന്ന പേരിൽ പുറത്തിറങ്ങുന്ന പാരനോമൽ ത്രില്ലർ സിനിമയുടെ ടീസർ പുറത്തിറങ്ങി. ഒരു ഇടവേളയ്ക്ക് ശേഷം നടി ഗൗതമി തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. എ.എസ്. പ്രൊഡക്ഷന്റെ ബാനറിൽ കുക്കു സുരേന്ദ്രനാണ് സിനിമയുടെ സംവിധാനം.

അമിൻ സുറാനി, സംഗീത് ശിവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ’ഇ’ യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് രോഹൻ ബജാജ്, ഹരികുമാർ എന്നിവർ ചേർന്നാണ്. മനോജ് പിള്ളയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രാഹുൽ രാജിന്റെയാണ് സംഗീതം. ഓഗസ്റ്റ് 11ന് ചിത്രം തിയറ്ററുകളിലെത്തും.