Friday 16 February 2018 03:57 PM IST : By സ്വന്തം ലേഖകൻ

ഈ കണ്ണിറുക്കൽ വേറേ ലെവൽ! ഇത്തിക്കരപ്പക്കിയായി ലാലിന്റെ ഉഗ്രൻ മേക്കോവർ

lal-ithikkarapakki1

പ്രിയ വാര്യരുെട കണ്ണിറുക്കൽ ജനം ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോൾ അതിനേക്കാൾ അടാറൊരു കണ്ണിറുക്കലുമായി മറ്റൊരാൾ വന്നിരിക്കുകയാണ്. നമ്മുടെ സ്വന്തം ലാലേട്ടൻ. സംഗതി അത്ര റൊമാന്റിക്കൊന്നുമല്ല. എങ്കിലും കണ്ണിറിക്കിയിരിക്കുന്നത് ലാലേട്ടൻ ആയതു കൊണ്ടുതന്നെ ജനം ഈ പടം ഏറ്റെടുത്തുകഴിഞ്ഞു. സ്വന്തം ഫെയ്സ്ബുക്ക് പേജിലാണ് ചിത്രം ലാലേട്ടൻ ഷെയർ ചെയ്തിരിക്കുന്നത്.

കുറ്റിത്തലമുടിയും താടിയും നിറയെ വസൂരിക്കലയുമുള്ള മുഖത്തെ ഈ കണ്ണിറുക്കലില്‍ ഒരു കള്ളലക്ഷണമുണ്ട്. മനസ്സില്‍ എന്തോ മെനയുന്നുണ്ട്. കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയായാണ് ലാലേട്ടന്റെ കണ്ണിറുക്കൽ. കായംകുളം കൊച്ചുണ്ണിയുടെ അടുത്ത കൂട്ടുകാരന്റെ വേഷത്തിലാണ് നിവിൻ പോളി ചിത്രത്തിൽ ലാലേട്ടൻ എത്തനുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ മംഗലാപുരത്തെ ലൊക്കേഷനില്‍ ലാല്‍ ചേര്‍ന്നത്. നിവിനും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും അടക്കമുള്ളവര്‍ മധുരം നല്‍കിയാണ് ലാലിനെ സ്വീകരിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് കായംകുളം കൊച്ചുണ്ണിയുടെയും ഇത്തിരക്കരപക്കിയുടെയും കഥ വെള്ളിത്തിരയിലെത്തുന്നത്. 1980ല്‍ പുറത്തിറങ്ങിയ ഇത്തിക്കരപക്കിയില്‍ പ്രേംനസീറും ജയനുമായിരുന്നു പ്രധാന വേഷത്തില്‍. 1966ല്‍ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിയില്‍ സത്യനായിരുന്നു കൊച്ചുണ്ണിയായത്.

lal-ithikkarapakki2