Tuesday 19 March 2019 05:22 PM IST : By സ്വന്തം ലേഖകൻ

പുരട്ചി തലൈവി ജയലളിതയാവാൻ അനുഷ്കയോ?

anushka-jaya

ബാഹുബലി 2 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം അനുഷ്ക വാർത്തകളിൽ നിറയുന്നത് മറ്റൊരു ഗംഭീര ചിത്രത്തിന്റെ പേരിലാണ്.  തെലുങ്കു സിനിമയിലെ ഇതിഹാസം ദസരി നാരായണ റാവു തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് അനുഷ്കയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തെലുങ്കിൽ 150 ചിത്രങ്ങളുടെ സംവിധായകനും, 50 ൽപരം ചിത്രങ്ങളുടെ നിർമാതാവുമായിരുന്ന ദസരി നാരായണ റാവു 2014 ൽ എടുത്ത ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തിന്റെ സുവർണ്ണകാലം അവസാനിച്ചുവെന്ന് കരുതിയിരുന്നവർക്ക് തിരിച്ചടിയാകും ഈ ചിത്രമെന്നാണ് പറയപ്പെടുന്നത്.