Friday 05 April 2019 11:16 AM IST : By സ്വന്തം ലേഖകൻ

നിലവിലെ സിനിമാ പ്രതിസന്ധി; ചാനലുകൾ ബഹിഷ്ക്കരിക്കാൻ ഒരുങ്ങി താരങ്ങൾ

amma107

നടിയെ ആക്രമിച്ച കേസും തുടർന്ന ദിലീപ് അറസ്റ്റിലായ വാർത്തയുമൊക്കെ വിശദമായി റിപ്പോർ‌ട്ട് ചെയ്തത് സിനിമാ മേഖലയെ പ്രതികൂലമായി ബാധിച്ചതിൽ പ്രതിഷേധിച്ച് ചാനലുകൾ ബഹിഷ്ക്കരിക്കാൻ താരങ്ങൾ ഒരുങ്ങുന്നു.

ടിവിയിലെ ഓണപ്പരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്ന അനൗദ്യോഗിക തീരുമാനം താരങ്ങൾ കൈക്കൊണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചകളും തുടർന്നുണ്ടായ സംഭവവികാസങ്ങളും താരങ്ങളെ അസ്വസ്ഥരാക്കിയിരുന്നു.

മലയാള സിനിമയുടെ ഉത്സവ സീസണാണ് ഓണക്കാലം. നിരവധി ചിത്രങ്ങളാണ് ഈ സമയത്ത് റിലീസിനായി തയ്യാറെടുക്കുന്നത്. എന്നാൽ റിലീസ് സിനിമകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു ചാനലുകളിലും പോകേണ്ടെന്ന തീരുമാനത്തിലാണ് മലയാള താരങ്ങൾ.

സിനിമയ്ക്കു മാത്രമല്ല ചാനലുകൾക്കും ഒാണക്കാലം റേറ്റിങ്ങിൽ ഉയർച്ച ലഭിക്കുന്ന സമയമാണ്. അതിൽ വലിയ പങ്കു വഹിക്കുന്നത് സിനിമാ താരങ്ങളും അവരുടെ പരിപാടികളുമാണ്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ നടക്കുന്ന ചാനൽ ചർച്ചകളിലും പ്രമുഖതാരങ്ങളൊന്നും പങ്കെടുക്കാറില്ല. കൂടുതലും പഴയ സംവിധായകരും നിർമാതാക്കളും മാത്രമാണ് വിഷയത്തിൽ പ്രതികരിക്കാനെത്തുന്നത്.

ഇങ്ങനെയൊരു സാഹചര്യത്തിൽ കുഴപ്പിക്കുന്ന ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്ന ഭയവും ഇവരുടെ ഉള്ളിലുണ്ട്. താരങ്ങളുടെ ‘നിസ്സഹകരണ സമരം’ സിനിമയെയാണോ ചാനലിനെയാണോ ബാധിക്കുക എന്ന് കണ്ടറിയണം.

കൂടുതൽ വായനയ്ക്ക്