Friday 01 March 2019 04:52 PM IST : By സ്വന്തം ലേഖകൻ

തമിഴ് നാടോടി ഗാനത്തെ പുനരാവിഷ്ക്കരിച്ച് മാൻഹോളിലെ ’സെടിക്ക്  സെടി’ ഗാനം (വിഡിയോ)

manhole

'മാൻഹോൾ' എന്ന മലയാള ചിത്രത്തിലെ ’സെടിക്ക്  സെടി’ ഗാനം റിലീസ് ചെയ്തു. "സീരഹോം പാത്തി കെട്ടി" എന്ന പരമ്പരാഗത തമിഴ് നാടോടി ഗാനത്തിന്റെ പുനരാവിഷ്ക്കാരമാണ് ഈ പാട്ട്. സിദ്ധാർത്ഥ പ്രദീപാണ് സംഗീതം നൽകിയിരിക്കുന്നത്. നിതിൻ രാജ്, മിനി രാമൻ എന്നിവർ ആലപിച്ച ഈ ഗാനത്തിന്റെ കൂട്ടിച്ചേര്‍ക്കപ്പെട്ട വരികൾ രചിച്ചിരിക്കുന്നത് ജയകുമാർ എൻ ആണ്.

വിധു വിൻസെന്റ് സംവിധാനം നിർവഹിച്ച 'മാൻഹോൾ' 2016 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധാനത്തിനും  മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുൻഷി ബൈജു, സജി ടി എസ്, ശൈലജ ജെ, സണ്ണികുട്ടി എബ്രഹാം, രവികുമാർ, ഐ ആർ പ്രസാദ്, രേണു സൗന്ദർ, ഗൗരി ദാസൻ, സുന്ദർ രാജ്, മിനി എം ആർ കനവ്, സുനി ആർ എസ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത് ഉമേഷ് ഓമനകുട്ടനാണ്.

ഛായാഗ്രഹണം സജി നായരും ചിത്രസംയോജനം അപ്പു ഭട്ടതിരിയുമാണ്  നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് 247 ണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. എം പി വിൻസെന്റ്, ജോസ് വിൻസെന്റ് എന്നിവർ ചേർന്നാണ് ഹൈപത്യ ഫിലിംസിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്. വിഡിയോ കാണാം;