Wednesday 03 April 2019 04:59 PM IST : By സ്വന്തം ലേഖകൻ

’വെളിപാടിന്റെ പുസ്തകത്തിൽ’ലാലേട്ടന്റെ കിടിലൻ ഡാൻസ്; മേക്കിങ് വിഡിയോ പുറത്ത്

lal-velipadu

സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി ലാൽജോസ് ഒരുക്കുന്ന ചിത്രമാണ് ’വെളിപാടിന്റെ പുസ്തകം’. സിനിമയുടെ ഷൂട്ടിങ്ങിനിടെ പകർത്തിയ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കട്ട് പറഞ്ഞിട്ടും പൊട്ടിക്കരയുന്ന മോഹൻലാലിൻറെ വിഡിയോ ആണ് ആരാധകർക്കിടയിൽ ചർച്ചയായത്. എന്നാലിപ്പോൾ മറ്റൊരു വിഡിയോ കൂടി പുറത്തുവന്നിരിക്കുന്നു. പാട്ടു രംഗങ്ങൾ ചിത്രീകരിക്കുന്ന വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സിനിമയുടെ അണിയറ പ്രവർത്തകർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ വിഡിയോകൾ ഇങ്ങനെ പുറത്തുവരുന്നത് അണിയറ പ്രവർത്തകർക്ക് തലവേദനയാവുകയാണ്. സിനിമയുടെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. ചിത്രത്തിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നത്. കോളജ് അധ്യാപകനായ പ്രൊഫ. മൈക്കിൾ ഇടിക്കുളയെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.