Saturday 04 May 2019 04:44 PM IST : By സ്വന്തം ലേഖകൻ

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ അഞ്ചു ഭാഷകളിലായി ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു

lal-priyan009

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ട് എന്ന് കേൾക്കുമ്പോഴേ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച ഒരുപിടി ചിത്രങ്ങളായിരിക്കും ഓർമ്മയിൽ തെളിയുക. ’ഒപ്പ’ത്തിനു ശേഷം വീണ്ടും ഇരുവരും ഒരുമിക്കുന്നു എന്നതാണ് പുതിയ വിശേഷം. ഇത്തവണ വ്യത്യസ്തമായ ഒരു ആശയവുമായാണ് ഇരുവരും എത്തുന്നത്. അഞ്ചു ഭാഷയിൽ ഒരുക്കുന്ന ഒരു ഹൈ- ബജറ്റ് ചിത്രമാണ് ലാൽ-പ്രിയൻ കൂട്ടുകെട്ടിൽ പിറക്കുക.

ഒരു മാസ് എന്റർടൈനർ ആയി ഒരുക്കുന്ന ചിത്രം 2018 ൽ ഷൂട്ടിങ് തുടങ്ങും. മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന ഒടിയനും, അജോയ് വർമ്മയുടെ ത്രില്ലർ സിനിമയ്‌ക്ക് ശേഷമായിരിക്കും മോഹൻലാൽ- പ്രിയൻ പ്രോജക്റ്റ് ആരംഭിക്കുക.