Tuesday 16 January 2018 12:34 PM IST : By സ്വന്തം ലേഖകൻ

മലയാള സിനിമയുടെ 2017 നെ അടയാളപ്പെടുത്താൻ മൂവി സ്ട്രീറ്റും

movie_street_awards

കഴിഞ്ഞ അഞ്ചു വർഷത്തിൽ അധികമായി ഓണലൈൻ സിനിമ ചർച്ചകളിൽ സജീവമായ 'മൂവി സ്ട്രീറ്റ്' പുതിയ ഉദ്യമവുമായി വരുന്നു. മികവ് തെളിയിച്ച പ്രതിഭകൾക്ക് ജനകീയ അവാർഡുമായാണ് ഗ്രൂപ്പ് വരുന്നത്. ഇന്ത്യൻ/ വിദേശ ഭാഷകളിലെ സിനിമകളുടെ മികച്ച ചർച്ചകളും സിനിമ നിരൂപണങ്ങളും സജീവമായ ഗ്രൂപ്പിൽ കഴിഞ്ഞ വർഷങ്ങളിലും ആ വർഷത്തെ മികച്ച പ്രതിഭകളെ ഓണലൈൻ പോളിങ്ങിലൂടെ തെരഞ്ഞെടുക്കാറുണ്ടായിരുന്നു. അതിന്റെ അടുത്ത ചുവടായാണ് അനുമോദനങ്ങളും അവാർഡുകളും അര്‍ഹരായർക്കു നേരിട്ട് നൽകാൻ തീരുമാനിച്ചത്.

പുതുമുഖ സംവിധായകർ നിറഞ്ഞാടിയ വര്‍ഷം ആയിരുന്നു 2017. പ്രകടനത്തിൽ ശക്തമായ അടയാളപ്പെടുത്തലുകൾ വന്നപ്പോൾ മത്സരവും കടുത്തു വരുന്നുണ്ട്. ആയിരക്കണക്കിന് ആൾകാർ ആണ് ഓൺലൈൻ പോളിങ്ങിൽ പങ്കെടുക്കുകയും അവർക്കു മികച്ചതെന്ന് തോന്നിയ പ്രതിഭകളെ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കുന്നത്. പ്രകടനങ്ങളെ പ്രേക്ഷകർ തന്നെ വിലയിരുത്തുന്ന ജനകീയതയിൽ ആണ് മൂവി സ്ട്രീറ്റ് അവാർഡ് വ്യത്യസ്തമാകുന്നത്.

ഫെബ്രുവരി നാലിന്‌ വൈകിട്ട്‌ അഞ്ചുമണിക്ക്‌ വൈറ്റില സ്റ്റാർ ചോയ്സ്‌ കൺവെൻഷൻ സെന്ററിൽ വച്ച്‌ ഒരു അവാർഡ് ദാന ചടങ്ങ്‌. പ്രവേശനം പാസ് മൂലം ക്രമപ്പെടുത്തിയിട്ടുണ്ട്.