Wednesday 17 April 2019 11:01 AM IST : By സ്വന്തം ലേഖകൻ

ആദം ജോണിൽ തകർത്തുപാടി പൃഥ്വിരാജ്; വിഡിയോ കാണാം

adam-john-prithvi-singing

​പൃഥ്വിരാജ് പാടി അഭിനയിച്ച 'ആദം ജോണി'ലെ പാട്ട് പുറത്തിറങ്ങി. ’അരികിൽ ഇനി ഞാൻ വരാം..’ എന്നുതുടങ്ങുന്ന മനോഹരമായ ഗാനം തകർത്തുപാടിയിരിക്കുകയാണ് പൃഥ്വിരാജ്. സന്തോഷ് വർമയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ദീപക് ദേവാണ്. യൂട്യൂബിൽ റിലീസായി ഒരു ദിവസം പിന്നിടുമ്പോൾ രണ്ടു ലക്ഷത്തിലധികം പേരാണ് വിഡിയോ കണ്ടത്.

ജിനു എബ്രഹാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാവന, രാഹുൽ മാധവ്, നരേൻ, ലെന, മിഷ്‌ടി, ജയ മേനോൻ, സിദ്ധാർത്ഥ ശിവ, മണിയൻപിള്ള രാജു തുടങ്ങിയ പ്രമുഖരും  പ്രധാന വേഷങ്ങളിൽ എത്തുന്നു. ഈ ഡ്രാമ-ത്രില്ലറിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും ചിത്രസംയോജനം രഞ്ജൻ അബ്രഹാമുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്. ജയരാജ് മോഷൻ പിക്ചർസിന്റെ കൂടെ ബി സിനിമാസിന്റെ ബാനറിലാണ് 'ആദം ജോൺ' നിർമിച്ചിരിക്കുന്നത്. ഗാനം കാണാം;