Tuesday 07 May 2019 05:03 PM IST : By സ്വന്തം ലേഖകൻ

10,000 രൂപയ്ക്ക് ഷോർട്ട് ഫിലിം എടുക്കാൻ ഇറങ്ങിയ യുവാവിന് നഷ്ടമായത് ജീവിതം തന്നെ! സന്തോഷ് പണ്ഡിറ്റ് പങ്കുവയ്ക്കുന്നു ആ കഥ

santhosh_pandit

സ്വന്തമായി സംവിധാനവും അഭിനയവും അടക്കം സിനിമിയിലെ ഒട്ടുമിക്ക കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത ആളാണ് സന്തോഷ് പണ്ഡിറ്റ്. അഞ്ചു ലക്ഷം രൂപയ്ക്ക് സിനിമ തീയറ്ററിൽ എത്തിച്ച് അതു സൂപ്പർഹിറ്റുമായപ്പോൾ സിനിമയിലെ തലതൊട്ടപ്പൻമാർ വരെ മൂക്കത്തു വിരൽ വച്ചു. അങ്ങനെയുള്ള സന്തോഷ് പണ്ഡിറ്റ് സിനിമയെക്കുറിച്ചു നൽകുന്ന ഉപദേശം സ്വീകരിക്കേണ്ടതു തന്നെ. പതിനായിരം രൂപയ്ക്ക് ഷോർട്ട് ഫിലിം എടുക്കാനിറങ്ങി 60,000 രൂപ നഷ്ടപ്പെടുത്തിയ ഒരു യുവാവിന്റെ കഥ പങ്കുവയ്ക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

ഒരു ഷോർട് ഫിലിം ചെയ്യാനായി ഇറങ്ങിപ്പുറപ്പെടുകയും ഒടുവിൽ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ കളളനായി മാറുകയും ചെയ്ത ഒരു കോളേജ് വിദ്യാർഥിയുടെ കഥയാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തത്. 60,000 രൂപ മുടക്കിയിട്ടും സ്വപ്നം പൂർത്തിയാക്കാൻ യുവാവിന് സാധിച്ചില്ല എന്നതാണ് കഥയിലെ ആന്റി ക്ലൈമാക്സ്. ഒരു പെട്ടിക്കട തുടങ്ങുമ്പോൾ പോലും മുൻപ് ആ തൊഴിൽ ചെയ്തിരുന്ന ഒരാളോട് ചോദിക്കുന്നുണ്ട്.

പക്ഷേ കോടികൾ മുതൽ മുടക്കി സിനിമ എടുക്കാൻ പോകുമ്പോൾ അതിനെക്കുറിച്ച് അറിയാവുന്ന മറ്റൊരു നിർമാതാവിനോട് ചോദിക്കാത്തത് എന്താണ്?. ആരെങ്കിലും പറയുന്നതുകേട്ട് സിനിമ എടുക്കാൻ ഇറങ്ങി പുറപ്പെടാതെ അതിനെക്കുറിച്ച് അറിഞ്ഞിട്ട് പോവുക”യെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

സിനിമയേയും, ആൽബത്തേയും, short film നെയും പൊതുവിൽ രണ്ടായ് തരം തിരിക്കാം....ഒന്നു പുറത്തിറങ്ങുന്ന സിനിമാ etc... രണ്ടു പുറത്തിറങ്ങാത്തവ....10 എണ്ണം എടുക്കുമ്പോൾ ഒന്നേ പുറത്തിറങ്ങുനുള്ളൂ. വൃക്തമിയ ധാരണയില്ലാതെ, budget നെ കുറിച്ച് ശരിക്കും പഠിക്കാതെ

ചിലർ director മാരായ് Cinema,album, short films ചെയ്യുകയും പലതും പാതി വഴിയേ മുടങ്ങുകയും ചെയ്യുന്നത് നമ്മളെല്ലാം കാണാറുണ്ടല്ലോ ? മറ്റു "ചില ഉദ്ദേശൃ ലക്ഷൃത്തോടെ" ഇവയെല്ലാം നിർമ്മിക്കുവാൻ വരുന്ന producers പലപ്പോഴും shooting കഴിഞ്ഞ project നീർത്തി പോകുന്നു... ചിലർ പാതി വഴിയേ ഉപേക്ഷിക്കുന്നു...

Creative mind ഉള്ള ഒരു producer ഉം, മിനിമം വിവരവും ബോധവുമുള്ള Director ഉണ്ടെന്കിലേ ഒരജു work പുറത്തിറങ്ങുന്ന cinema, album, short film ആകൂ..പിന്നെ വിജയവും പരാജയവും എല്ലാം തലയിലെഴുത്തു പോലെ വരും.... എന്നെ ഫോൺ ചെയ്തു പറഞ്ഞ ഒരു director ടെ കഥ കേട്ടു നോക്കൂ....എല്ലാവർക്കും ഒരു പാഠമാണ്..